COVID 19Latest NewsNewsIndia

കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് മാതൃകയായി യുപി: 75 ജില്ലകളിൽ 50 ജില്ലകളിലും 24 മണിക്കൂറിനിടെ പുതിയ രോഗികളില്ല

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ലക്നൗ: കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് മാതൃകയായി ഉത്തർ പ്രദേശ്. സംസ്ഥാനത്തെ 75 ജില്ലകളിൽ 50 ജില്ലകളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിലവിലെ സജീവ കേസുകൾ പൂജ്യമാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

പ്രതാപ്‌ഗഢ്, അലീഗഢ്, ഫിറോസാബാദ്, അമേഠി, ചിത്രകൂട്ട്, ഇതാ,ഹത്രാസ്, മിര്‍സാപുര്‍, പിലിഭിത് തുടങ്ങിയ ജില്ലകളിലാണ് നിലവിൽ സജീവ കേസുകൾ ഇല്ലാത്തത്. സംസ്ഥാനത്ത് മുഴുവനായി കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 58 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്താകെ 593 സജീവ കേസുകൾ മാത്രമാണുള്ളതെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി നവനീത് സെഘാൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button