Latest NewsKeralaNewsIndia

കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു: പിണറായി വിജയന് ഇളവ് നൽകണമോയെന്ന കാര്യം ആലോചിക്കുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ചു. ദേശീയ സെക്രട്ടി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. .80 വയസ്സായിരുന്നു കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായുള്ള ഇതുവരെയുള്ള പരമാവധി പ്രായപരിധി. ഇത് 75 ആക്കിയാണ് കുറച്ചത്. പിണറായി വിജയന് ഇളവ് നൽകണോ എന്ന് ആലോചിക്കുമെന്നും സീതാറാം യെച്ചൂരി അറിയിച്ചു. പാർട്ടി കോൺഗ്രസാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

കെ കെ ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തിയതിനെയും സീതാറാം യെച്ചൂരി ന്യായീകരിച്ചു. നയം ജനം അംഗീകരിച്ചു എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കെ കെ ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രക്കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് വിമർശനം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോയിൽ മികച്ച പ്രകടനം നടത്തിയവരെ സിപിഎം അഭിനന്ദിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കായിക വികസനത്തിന് സമഗ്രനയം രൂപീകരിക്കണം എന്നും കേന്ദ്രക്കമ്മിറ്റി വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഇടതു സർക്കാരിന് ലഭിച്ച ജനസമ്മതി പ്രളയവും മഹാമാരിയും കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമാണെന്നും കേന്ദ്രക്കമ്മിറ്റി വിലയിരുത്തി. കേരളത്തിന്റെ മതേതര ജനാധിപത്യ മൂല്യം സംരക്ഷിച്ചതിനുള്ള അംഗീകാരമാണിതെന്നും കമ്മിറ്റിയിൽ വിലയിരുത്തലുണ്ടായി.

Read Also: പാക് അതിര്‍ത്തിയ്ക്ക് സമീപം സ്‌ഫോടക വസ്തുക്കളുമായി ഡ്രോണ്‍: ഐഇഡിയും ഗ്രനേഡുകളും പിടികൂടി

പശ്ചിമബംഗാളിൽ പാർട്ടി നേരിട്ടത് വൻ തകർച്ചയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തി. തിരുത്തലിന് ഉറച്ച നടപടിക്ക് രൂപം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ സംസ്ഥാനസർക്കാരിന്റെ പ്രവർത്തന മികവ് അംഗീകരിച്ചു എന്നും സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

Read Also: ഡോക്ടമാരെ അക്രമിച്ചാൽ ഇനി പുറം ലോകം കാണില്ല: കടുത്ത നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button