KeralaLatest NewsNews

സംസ്ഥാനത്ത് സിപിഎം ആക്രമണത്തിൽ ഗൃഹനാഥന് വെട്ടേറ്റു: ആക്രമണം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ

വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്

പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തിൽ വയോധികന് വെട്ടേറ്റു. സിപിഎം നേതാവായ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജുവിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ സ്ഥലമുടമ രമണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു ആക്രമണം. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വീട്ടുകാര്‍ ആരോപിച്ചു. രമണന്റെ ഗര്‍ഭിണിയായ മരുമകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വടിവാളും കയറും മഴുവുമൊക്കെയായാണ് സംഘം എത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. വീട് കഴിഞ്ഞുള്ള അഞ്ചുവീട്ടുകാര്‍ക്ക് വഴി വെട്ടുന്നതിനുവേണ്ടിയാണ് മതില്‍ പൊളിച്ചതെന്നും വീട്ടുകാര്‍ പറയുന്നു.

Read Also  :  ഒളിംപിക്സിൽ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടം ഇന്ത്യ കൈവരിച്ചപ്പോൾ എല്ലാ മത്സരങ്ങളിലും തകർന്നടിഞ്ഞു പാകിസ്ഥാൻ

സംഭവമറിഞ്ഞെത്തിയ പൊലീസിനെ സംഘം തടഞ്ഞുവെച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം, വീടിന്റെ ഗേറ്റ് പൂട്ടിയാണ് സംഘം മതില്‍ പൊളിച്ചതെന്നും ഇവര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button