Latest NewsIndiaNews

സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം: പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍, ഐഇഡി പിടികൂടി

അമൃത്സര്‍: അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം. പഞ്ചാബിലെ പാകിസ്താന്‍ അതിര്‍ത്തിയ്ക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. പഞ്ചാബ് പോലീസ് നടത്തിയ പരിശോധനയില്‍ ഐഇഡി ഉള്‍പ്പെടെ കണ്ടെത്തി.

Also Read: വീട്ടുമുറ്റത്തെ കിണര്‍ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നു: വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ഡ്രോണുപയോഗിച്ച് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും അതിര്‍ത്തി കടത്താനുള്ള ഭീകരരുടെ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. മേഖലയില്‍ നിന്ന് ടിഫിന്‍ ബോക്‌സിനുള്ളില്‍ സ്ഥാപിച്ച നിലയിലാണ് ഐഇഡി കണ്ടെത്തിയത്. ഇതിന് പുറമെ 5 ഹാന്‍ഡ് ഗ്രനേഡുകളും 9എംഎം പിസ്റ്റലിന്റെ 100 വെടിയുണ്ടകളുമാണ് ഡ്രോണ്‍ ഉപയോഗിച്ച് അതിര്‍ത്തി കടത്താന്‍ ശ്രമിച്ചത്.

സ്വാതന്ത്ര്യദിനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വീണ്ടും ഡ്രോണ്‍ ഉപയോഗിച്ചുള്ള ആയുധക്കടത്തിന് ഭീകരര്‍ ശ്രമിക്കുന്നത്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button