KeralaLatest NewsNews

സഹജീവനം; ഭിന്നശേഷി വിഭാഗക്കാർക്കായി മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും വാളണ്ടിയർമാരെ വിന്യസിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കേരളത്തെ പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി തടസ്സരഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഊർജ്ജിത നടപടികൾ സ്വീകരിക്കുമെന്ന് സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനെ സെന്റർ ഫോർ എക്‌സലെൻസ് ആയി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ധനാഭ്യർത്ഥന ചർച്ചയിൽ മന്ത്രി വ്യക്തമാക്കി.

Read Also: നിങ്ങൾ പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണോ? എങ്കിൽ നിങ്ങളെ പങ്കാളി ഉപേക്ഷിച്ചേക്കാം: പഠനം

‘തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ ‘എന്ന മഹത്തായ മാനവിക സന്ദേശം ഉയർത്തിക്കൊണ്ട് കേരളത്തിലെ ഭിന്നശേഷിക്കാരുടെ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതിയായ ‘സഹജീവനം’ സഹായകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന സഹായങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച് വിവരങ്ങൾ നൽകാനും തെറാപ്പി സേവനങ്ങളുൾപ്പെടെ വാതിൽപ്പടിയിലെത്തിക്കാനും വാളണ്ടിയർമാരെ വിന്യസിക്കും. ഭിന്നശേഷി വിഭാഗക്കാർക്ക് സാന്ത്വനം പകരുന്നതിനായാണ് സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും വാളണ്ടിയർമാരെ വിന്യസിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Read Also: എടിഎമ്മിൽ പണമില്ലാതെ വന്നാൽ ബാങ്ക് പിഴയൊടുക്കണം: നിർദേശവുമായി റിസർവ് ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button