Latest NewsNewsIndiaCrime

മുന്‍കാമുകിയുമായി വീണ്ടും ബന്ധം, 23കാരനെ കുത്തിക്കൊന്നു

മംഗോള്‍പുരിയില്‍ കഴിഞ്ഞദിവസമാണ് കൊലപാതകം നടന്നത്.

ന്യൂഡല്‍ഹി: മുന്‍കാമുകിയുമായി വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ച 23കാരനെ കൊലപ്പെടുത്തി. രാജ്യ തലസ്ഥാനത്താണ് സംഭവം. കേസില്‍ കൗമാരക്കാരന്‍ അടക്കം രണ്ടു പേര്‍ അറസ്റ്റില്‍. യുപിയില്‍ ആറു ജില്ലകളിലായി 600 കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

മംഗോള്‍പുരിയില്‍ കഴിഞ്ഞദിവസമാണ് കൊലപാതകം നടന്നത്. പാര്‍ക്കില്‍ വച്ച്‌ 23കാരനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും കത്തിയെടുത്ത് കുത്തി കൊലപ്പെടുത്തുന്നതും കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നൽകിയിരുന്നു.

read also: ക്ലബ്ബ് ഹൗസ്: കുട്ടികൾക്കെതിരായ മോശം പരാമർശത്തിന് പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ

പ്രതികൾ കാന്‍പൂര്‍ സ്വദേശികളാണ് തിരിച്ചറിഞ്ഞതിന് പിന്നാലെ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികള്‍ ഡല്‍ഹിയില്‍ ചികിത്സ തേടിയതായും ഉത്തര്‍പ്രദേശില്‍ അവര്‍ ഉള്ളതായും വിവരം ലഭിച്ചു. തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നടത്തിയ തെരച്ചലിന് ഒടുവിലാണ് പ്രതികളെ കണ്ടെത്തിയത്.

ഡല്‍ഹിയിലേക്ക് പ്രതികള്‍ ബസിൽ യാത്ര ചെയ്യുന്നത് മനസിലാക്കിയ പോലീസ് ബസിനെ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button