Latest NewsKeralaNews

നീരജിന് പിന്നാലെ ശ്രീജേഷ് എന്ന് പേരുള്ളവര്‍ക്കും പെട്രോള്‍ സൗജന്യം: ഓഫറുമായി തിരുവനന്തപുരത്തെ പമ്പ് ഉടമ

നീരജ് എന്ന് പേരുള്ളവര്‍ക്ക് 501 രൂപയുടെ പെട്രോളാണ് ഗുജറാത്തിലെ നേത്രാങ്ക് നഗരത്തിലെ എസ്.പി പെട്രോളിയം പമ്പ് പ്രഖ്യാപിച്ചത്

തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണ നേട്ടം കരസ്ഥമാക്കിയ നീരജ് ചോപ്രയോടുള്ള ആദര സൂചകമായി സൗജന്യ പെട്രോള്‍ പ്രഖ്യാപിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ ഹോക്കിയിലെ ശ്രീജേഷിന്‍റെ വെങ്കല വിജയത്തിന്‍റെ സന്തോഷത്തില്‍ വേറിട്ട ഓഫറുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ പെട്രോള്‍ ഉടമ.

തിരുവനന്തപുരം കാഞ്ഞിരംപാറയിലെ ഹരേകൃഷ്ണ ഫ്യൂവല്‍സാണ് ശ്രീജേഷ് എന്ന പേരുള്ളവര്‍ക്ക് 101 രൂപയുടെ പെട്രോള്‍ സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 വരെ മാത്രമാണ് ഈ പ്രത്യേക ഓഫര്‍. പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. പരസ്യം സോഷ്യൽമീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പരസ്യം സത്യമാണോ എന്നായിരുന്നു ചിലരുടെ സംശയം. എന്നാൽ, സത്യമാണെന്നാണ് പമ്പുടമ പറയുന്നത്.

നീരജ് എന്ന് പേരുള്ളവര്‍ക്ക് 501 രൂപയുടെ പെട്രോളാണ് ഗുജറാത്തിലെ നേത്രാങ്ക് നഗരത്തിലെ എസ്.പി പെട്രോളിയം പമ്പ് പ്രഖ്യാപിച്ചത്. പേര് നീരജാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവര്‍ക്കെല്ലാം ഇവിടെ നിന്നും സൗജന്യമായി പെട്രോള്‍ നൽകിയിരുന്നു. നിരവധി പേരാണ് ഈ ഓഫര്‍ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button