Latest NewsNewsInternational

ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് നേരെ കാർ ഓടിച്ച് കയറ്റി ആക്രമണം : യുവാവ് അറസ്റ്റിൽ

ടെഹ്‌റാൻ : ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് നേരെ യുവാവിന്റെ ആക്രമണം. വടക്കൻ ഇറാനിലെ ഉർമിയയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് നേരെ യുവാവ് കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also  :  ‘ഓണം’ എന്ന പേര് വന്നത് എങ്ങനെ? അല്‍പ്പം ഐതിഹ്യം

ഹിജാബ് ധരിക്കാതെ നഗരത്തിൽ എത്തിയ സത്രീകളെ പ്രതി ചോദ്യം ചെയ്തു. ഇതാണ് വാക്കു തർക്കത്തിൽ കലാശിച്ചത്. തുടർന്ന് യുവാവ് വഴിയിൽ നിൽക്കുകയായിരുന്ന സ്ത്രീകൾക്ക് നേരെ വേഗത്തിൽ കാറോടിച്ച് കയറ്റുകയായിരുന്നു. സംഭവം അറിഞ്ഞ പൊലീസ് എത്തിയാണ് സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെയും പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button