KeralaLatest NewsNews

കേരളത്തിലെ കൊവിഡ് വ്യാപനത്തിന് ഒമ്പത് കാരണങ്ങള്‍ , ഇളവുകള്‍ നല്‍കിയതിനെതിരെ കേന്ദ്രസംഘം

ന്യൂഡല്‍ഹി : രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡിന്റെ രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തില്‍ രോഗികളുടെ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍ മുന്നോട്ടുവെച്ച് കേന്ദ്രസംഘം. കേന്ദ്രസംഘം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് രോഗികള്‍ നിരീക്ഷണത്തില്‍ കഴിയുന്ന രീതി ഫലപ്രദമല്ലെന്നും കേന്ദ്ര സംഘം ചൂണ്ടിക്കാണിക്കുന്നുണ്ട്.

Read Also : ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണം : ഹൈക്കോടതി

സംസ്ഥാനത്ത് നഗര- ഗ്രാമ അന്തരം ഇല്ലാത്തതാണ് രോഗവ്യാപനത്തിന് കാരണമായത്. 55 ശതമാനം പേര്‍ക്കെങ്കിലും വൈറസ് ബാധ ഇതുവരെയും ഉണ്ടായിട്ടില്ല. മുതിര്‍ന്ന പൗരന്മാരുടെ എണ്ണം സംസ്ഥാനത്ത് കൂടുതലാണെന്നുള്ളതും രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ വെല്ലുവിളിയാകുമെന്നും കേന്ദ്രസംഘം പറയുന്നുണ്ട്.

അതേ സമയം സംസ്ഥാനത്ത് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറയ്ക്കണോ എന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്രസംഘം മുന്നോട്ടുവെച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ എടുത്തവരുടെ എടുത്തവര്‍ക്കിടയില്‍ കൊവിഡ് ബാധിച്ച സംഭവത്തിലും കേന്ദ്രസംഘം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടെയുള്ള ജില്ലകള്‍ നല്‍കിയ കണക്കുകള്‍ പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button