Latest NewsInternational

കാണ്ഡഹാർ നഗരവും പിടിച്ചടക്കി താലിബാൻ: കാബൂളിനരികെ ഭീകരരെത്തി

അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാർ ഇന്നലെ രാത്രിയോടെ താലിബാന്റെ പിടിയിലായി.

കാബൂൾ: അഫ്ഗാനിസ്ഥാന്റെ മൂന്നിൽ രണ്ടു ഭാഗവും നിയന്ത്രണത്തിലാക്കി താലിബാൻ മുന്നേറ്റം തുടരുമ്പോൾ, അധികാരം പങ്കിടാമെന്ന ഒത്തുതീർപ്പു നിർദേശം അഫ്ഗാൻ ഭരണകൂടം വച്ചതായി റിപ്പോർട്ട്. ഇന്നലെ ഗസ്നി, ഹെറാത് നഗരങ്ങൾ കൂടി പിടിച്ചതോടെ ഒരാഴ്ചയ്ക്കകം താലിബാൻ നിയന്ത്രണത്തിലായ പ്രവിശ്യാതലസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാർ ഇന്നലെ രാത്രിയോടെ താലിബാന്റെ പിടിയിലായി.

ഇവിടെ ജയിലുകൾ തകർത്ത് താലിബാൻ തടവുകാരെ മോചിപ്പിച്ചതായി കാബൂളിലെ യുഎസ് എംബസി അറിയിച്ചു. ഭരണം പങ്കിടാമെന്ന നിർദേശം അഫ്ഗാൻ സർക്കാർ ഖത്തർ ഭരണകൂടം വഴി മുന്നോട്ടുവച്ചെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖത്തർ തലസ്ഥാനമായ ദോഹയി‍ൽ രാജ്യാന്തര പ്രതിനിധികൾ പങ്കെടുത്ത മൂന്നുദിവസത്തെ സമാധാന ചർച്ചകൾ ഇന്നലെയാണ് അവസാനിച്ചത്. ഈ ചർച്ചകൾ വിജയിച്ചതായി സൂചനയില്ല. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽനിന്ന് 150 കിലോമീറ്റർ മാത്രമാണ് ഇന്നലെ താലിബാൻ പിടിച്ച ഗസ്നിയിലേക്കുള്ള ദൂരം.

read also: അഫ്ഗാനിൽ വീണ്ടും അമേരിക്ക ഇടപെടൽ: പ്രസിഡന്റ് ഗാനിയുമായി സംസാരിച്ച്‌ ആന്റണി ബ്ലിങ്കന്‍

ഇവിടത്തെ ഗവർണർ ദാവൂദ് ലഗ്‌മാനി സുരക്ഷ തേടി സ്ഥലം വിടുന്നതിന്റെയും കാബൂൾ അതിർത്തിയിൽവച്ചു പിടിയിലാകുന്നതിന്റെയും വിഡിയോ പ്രചരിച്ചിരുന്നു. താലിബാന്റെ മുന്നേറ്റം ഇപ്പോഴത്തെ രീതിയിൽ തുടരുകയാണെങ്കിൽ 3ദിവസത്തിനകം അവർ കാബൂൾ പിടിക്കുമെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. ഇതിനിടെ 3 ഇന്ത്യൻ എൻജിനീയർമാരെ താലിബാൻ മേഖലയിൽ നിന്നു രക്ഷിച്ചെന്ന് കാബൂളിലെ ഇന്ത്യൻ എംബസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button