Latest NewsNewsIndia

വിഭജനത്തിന്റെ വേദന മറക്കാന്‍ സാധിക്കില്ല: ആഗസ്​റ്റ്​ 14 വിഭജന ഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്​മരണക്കായി ആഗസ്​റ്റ്​ 14 വിഭജന ഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കും.

ന്യൂഡല്‍ഹി: ആഗസ്​റ്റ്​ 14 വിഭജനഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജനത്തിന്റെ വേദന മറക്കാന്‍ സാധിക്കില്ലെന്ന്​ പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാന്‍ കഴിയില്ല. ​വെറുപ്പും അക്രമവും മൂലം ലക്ഷകണക്കിന്​ സഹോദരി -സഹോദരന്‍മാര്‍ക്ക്​ പാലായനം ചെയ്യേണ്ടിവരികയും നിരവധിപേര്‍ക്ക്​ ജീവന്‍ നഷ്​ടമാകുകയും ചെയ്​തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്​മരണക്കായി ആഗസ്​റ്റ്​ 14 വിഭജന ഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കും’ -മോദി ട്വീറ്റ്​ ചെയ്​തു.

Read Also: കായിക താരങ്ങള്‍ക്ക് സംവരണം ഉറപ്പാക്കി സംസ്ഥാനം

‘സാമൂഹിക വിഭജനത്തിന്റെയും വൈര്യത്തിന്റെയും വിഷം ഇല്ലാതാക്കുന്നതിനും സാമൂഹിക ഐക്യം, മാനുഷിക ശാക്തീകരണം തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനും ഈ വിഭജന ഭീതിയുടെ അനുസ്​മരണ ദിനം ഓര്‍മിപ്പിക്കും’ -മോദി മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button