KeralaLatest NewsInternational

‘അഫ്ഗാനിലെ കുട്ടികൾക്ക് വേണ്ടി പ്രതികരിക്കാത്തതെന്ത് ? ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ പോസ്റ്റിട്ടവരുടെ മൗനം സംശയകരം’

അവിടുത്തെ കുട്ടികളുടെ അവകാശവും സംരക്ഷിക്കപ്പെടേണ്ടേ?

തിരുവനന്തപുരം: പലസ്തീൻ -ഇസ്രായേൽ സംഘർഷമുണ്ടായപ്പോൾ സേവ് ഗാസ എന്ന് പോസ്റ്റിട്ടു അലമുറ കൂട്ടിയവരുടെ പ്രൊഫൈലുകളിൽ ഇപ്പോൾ കനത്ത മൗനമാണ് എന്ന ആരോപണവുമായി അർജുൻ രവീന്ദ്രൻ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ നടത്തുന്ന ആക്രമണങ്ങളെയും കുട്ടികളോട് ചെയ്യുന്ന ദ്രോഹത്തെയും ആരും അപലപിച്ചു കണ്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

#save_afganistan
ഇങ്ങനെ ഒരു ഹാഷ്ടാഗ് അബദ്ധത്തിൽ എങ്കിലും എവിടെ എങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ? അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ ചിത്രം കേരളത്തിലെ ഏതെങ്കിലും ഒരു സാംസ്കാരിക നായകർ പോസ്റ്റ് ചെയ്ത് കണ്ടിട്ടുണ്ടോ? പലസ്തീനും ഇസ്രയേലും തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ കണ്ട പോസ്റ്റിന്റെ പകുതി പോലും കാണുന്നില്ലല്ലോ സർ ആരുടെയും പ്രൊഫൈലുകളിൽ. അവിടുത്തെ കുട്ടികളുടെ അവകാശവും സംരക്ഷിക്കപ്പെടേണ്ടേ?

നിങ്ങൾക്ക് ആർക്കും ഉത്കണ്ഠ ഇല്ലേ? സ്ത്രീകളെ പിടിച്ചു കൊണ്ട് പോകുന്നു, അവരെ എവിടെ ഒളിപ്പിക്കണം എന്നറിയാതെ വിഷമിക്കുന്ന വീട്ടുകാരും ഭർത്താക്കന്മാരും… ഭീകരം ആണ് ഭീകരതയാണ്. ആ ഭീകരതയെ കുറിച്ചു പറഞ്ഞു തന്നെ പോകണം. ഈ സമയത്തും ചിലർ പാലിക്കുന്ന മൗനം പോലും താലിബാൻ ഒരു വിസ്മയം ആണ് എന്ന് പറയുന്ന ആളുകൾക്ക് അത് വീണ്ടും പറയാൻ വളം ആയി മാറുകയെ ഉള്ളു…

shortlink

Related Articles

Post Your Comments

Related Articles


Back to top button