KeralaLatest NewsNews

‘ഫാത്തിമ തെഹ്ലിയയെ ഒതുക്കണം’: മുസ്ലിം ലീഗിനെ വെട്ടിലാക്കി ശബ്ദസന്ദേശം പുറത്ത്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാവുമെന്ന തരത്തില്‍ ഫാത്തിമ തെഹ്ലിയയുടെ പേര് സജീവമായി ചര്‍ച്ച ചെയ്തിരുന്നു.

മലപ്പുറം: മുസ്ലിം ലീഗിനെ വെട്ടിലാക്കി ശബ്ദസന്ദേശം പുറത്ത്. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത വനിതാ കമ്മീഷന് നല്‍കിയ പരാതി വിവാദമായിരിക്കെ എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുള്‍ വഹാബിന്റെ ശബ്ദരേഖ പുറത്ത്. ഹരിത നേതൃത്വത്തെ ഒതുക്കണമെന്ന് ലീഗ് നേതൃത്വം എംഎസ്എഫിന് കൃത്യമായ നിര്‍ദ്ദേശം നല്‍കിയതായി അബ്ദുള്‍ വഹാബ് ശബ്ദരേഖയില്‍ പറയുന്നു. ഹരതിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയക്കെതിരെയാണ് പ്രധാനമായും ശബ്ദരേഖയില്‍ പറയുന്നത്.

Read Also: ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി: ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാവുമെന്ന തരത്തില്‍ ഫാത്തിമ തെഹ്ലിയയുടെ പേര് സജീവമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അന്ന് ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. ഇവരെ പൂർണമായും കടിഞ്ഞാണിടണമെന്നും ലീഗിനേക്കാളും മേലെ ലീഗിന്റെ അഭിപ്രായവുമായി വരരുതെന്ന കൃത്യമായ നിര്‍ദ്ദേശം ലീഗ് എംഎസ്എഫിന് തന്നിട്ടുണ്ട് എന്നും ശബ്ദരേഖയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button