KeralaLatest NewsNews

ദേവീക്ഷേത്രത്തിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ചു: പ്രതി പിടിയിൽ

മലപ്പുറം: എടക്കരയിലെ ദേവീക്ഷേത്രത്തിൽ നിന്നും തിരുവാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. വഴിക്കടവ് തോരംകുന്നിലെ കുന്നുമ്മൽ സൈനുൽ ആബിദാണ് പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങൾ പണയംവെയ്ക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also: സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ നായരെ ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍ സംഘത്തിലെ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവർ

എടക്കരയിലെ ദേവീ ക്ഷേത്രത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് ആഭരണങ്ങൾ മോഷണം പോയത്. ക്ഷേത്രവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഭണ്ഡാരവും, ഓഫീസിന്റെ അലമാരിയും തകർത്തിരുന്നു. നിരവധി ക്ഷേത്രങ്ങളിൽ ഇയാൾ നേരത്തെയും കവർച്ച നടത്തിയിട്ടുണ്ട്. മോഷണ കേസിൽ ജയിലായിരുന്ന ഇയാൾ ഒരാഴ്ച്ചയ്ക്ക് മുൻപാണ് പുറത്തിറങ്ങിയത്. ഇതിനിടെയാണ് ഇയൾ വീണ്ടും മോഷണം നടത്തിയത്.

Read Also: ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളത് ഈ 10 പച്ചക്കറികളില്‍ : ആഴ്ചയില്‍ നാല് ദിവസമെങ്കിലും കഴിക്കുക

shortlink

Related Articles

Post Your Comments


Back to top button