Latest NewsKeralaNews

കൈ തല്ലിയൊടിച്ചു, കൊല്ലുമെന്നും പറഞ്ഞു: ഇടുക്കിയില്‍ മക്കളുടെ പീഡനം സഹിക്കാൻ കഴിയാതെ വീട് വിട്ടിറങ്ങി അച്ഛനും അമ്മയും

ഇടുക്കി : മക്കളുടെ പീഡനം സഹിക്കാൻ കഴിയാതെ പ്ലാസ്റ്റിക് ഷെഡിൽ നരക യാതനയിൽ കഴിയുകയാണ് ഒരു അച്ഛനും അമ്മയും. 74 കാരനായ ചാക്കോയും 70 കാരിയായ റോസമ്മയുമാണ് മക്കളുടെ ആക്രമണം ഭയന്ന് വീട് വിട്ടിറങ്ങി ഇവിടെ കഴിയുന്നത്.

ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. എന്നാൽ,വാടക കൊടുക്കാൻ പണമില്ലാതായപ്പോൾ അവിടെ നിന്നിറങ്ങി. പെൻഷൻ തുക മിച്ചം പിടിച്ച പൈസകൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടി ഷെഡുണ്ടാക്കി. കാറ്റും മഴയും വന്നാൽ ഷെഡ് ചോർന്നൊലിക്കും. ശുചിമുറിയില്ല. ഇതിനു പുറമെ തമിഴ്‌നാട്
വനത്തിലെ വന്യജീവികളുടെ ഭീഷണിയും.

Read Also  :  താലിബാന്‍ കാബൂളില്‍ പിടിമുറുക്കുമ്പോള്‍ ഓടിയൊളിക്കാന്‍ സ്ഥലമില്ലാതെ സ്ത്രീകൾ: മരണനിഴലിൽ കഴിയുന്ന അഫ്ഗാൻ ജനത

എന്നാൽ, ഈ നരക യാതനയിൽ കഴിയുമ്പോഴും മദ്യലഹരിയിലെത്തിയ മകൻ ബിനു അമ്മയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. ഇതോടെ ചാക്കോയും റോസമ്മയും കോടതിയെ സമീപിച്ചു. ജയിലിൽ നിന്നും ഇറങ്ങിയാൽ കൊല്ലുമെന്നാണ് മകന്‍റെ ഭീഷണി. അതേസമയം, മക്കളിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ കമ്പംമെട്ട് പൊലീസിന് കോടതി നിർദേശം നൽകി.ഇത് നടപ്പാക്കാൻ ദമ്പതികളുടെ ഇളയ മകൻ ബിജുവിനെ തേടിയുള്ള അന്വേഷണത്തിലാണ് തങ്ങളെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button