Latest NewsIndia

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ രാജ്യം: പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ശേഷം രാവിലെ 7.30 ഓടെയാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്.

ന്യൂഡല്‍ഹി: എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. അതിനുശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കോവിഡ് പോരാളികള്‍ക്ക് പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. ടോക്യോ ഒളിംപിക്സിലെ മെഡല്‍ ജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഏറെ ഗൗരവമേറിയ ഈ അവസരത്തില്‍ ഇന്ത്യയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങള്‍ അനുസ്മരിക്കുവെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഇത്തവണത്തേത് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ എട്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ്. ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ശേഷം രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്.

2014 ല്‍ പ്രധാനമന്ത്രി തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും തന്റെ സര്‍ക്കാരിന്റെ നയങ്ങളും കാഴ്ചപ്പാടും വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനുശേഷം, എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി സമാനമായ രീതി പിന്തുടര്‍ന്നു, കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ പുരോഗതി റിപ്പോര്‍ട്ടുകളും അടുത്ത വര്‍ഷത്തേക്കുള്ള മുന്നോട്ടുള്ള വഴികളും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി മോദി രാജ്യത്തിന് വേണ്ടി ചില സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ച സന്ദര്‍ഭം കൂടിയാണ് ഓരോ സ്വാതന്ത്ര്യദിന പ്രസംഗങ്ങളും. അതേസമയം ജവഹര്‍ ലാല്‍ നെഹ്‌റുവിനെയും അംബേദ്കറേയും പ്രധാനമന്ത്രി അനുസ്മരിച്ചു. പുതു ഊര്‍ജം പകരുന്ന വര്‍ഷമാകട്ടെ എന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസയറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button