Latest NewsNewsIndia

കാബൂളിലേക്കുള്ള അടിയന്തര സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ: അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി അന്താരാഷ്ട്ര വിമാനങ്ങള്‍

കാബൂളില്‍ നിന്ന് ഡല്‍ഹിയിേലക്കുള്ള വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് എയർ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലേക്കുള്ള അടിയന്തര സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. അന്താരാഷ്ട്ര വിമാനസർവ്വീസുകളെല്ലാം തന്നെ അഫ്​ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. അഫ്ഗാൻ താലിബാൻ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യ അടിയന്തര സർവീസുകൾ റദ്ദാക്കിയത് . രണ്ട് വിമാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കാന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തര യാത്രക്ക് തയാറാകാനാണ് ജീവനക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം. കാബൂളില്‍ നിന്ന് ഡല്‍ഹിയിേലക്കുള്ള വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് എയർ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

Read Also: ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാർ: കാബൂളിലെ സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ

അഫ്ഗാന്റെ വ്യോമമേഖല പൂർണ്ണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്. താലിബാൻ പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനങ്ങളിലേക്ക് ഇരച്ചുകയറി.  ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു.

ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂൾ എയർപോർട്ടിൽ നിന്ന് പുറത്തുവരുന്നത്. രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കൻ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാൻകാർ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു. അമേരിക്കൻ സൈന്യത്തെ സഹായിക്കാൻ വിവർത്തകരായും മറ്റും ജോലി ചെയ്ത ഇവരെ രാജ്യത്തുനിന്ന് രക്ഷിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതീക്ഷിക്കാത്തതിലും വേഗത്തിൽ താലിബാൻ കാബൂൾ പിടിച്ചതിടെ അമേരിക്ക വാഗ്ദാനം മറന്നു. പ്രാണഭീതിയിലായ അഫ്ഗാൻകാർ കുടുംബസമേതം വിമാനത്താവളത്തിലേക്ക് ഒഴുകി. എല്ലാ സുരക്ഷാവലയങ്ങളും ഭേദിച്ച് ജനം  ഇരച്ചെത്തിയായതോടെ അമേരിക്കൻ സേന ഇവർക്ക് നേരെ വെടിയുതിർത്തു. ചിലയിടങ്ങളിൽ താലിബാനും ജനക്കൂട്ടത്തെ നേരിട്ടു. രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.

updating…

shortlink

Related Articles

Post Your Comments

Related Articles


Back to top button