Latest NewsNewsIndiaInternational

ചെറിയ പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ട് പോകുന്നു, സ്ത്രീകൾ അനുഭവിക്കുന്നത് നരകയാതന: കാബൂളിൽ സംഭവിക്കുന്നത്

താലിബാനെതിരെ തെറ്റായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളുമാണ് അഫ്ഗാന്‍ ഭരണകൂടം നടത്തുന്നതെന്നാണ് താലിബാന്റെ വാദം

കാബൂള്‍: അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികളെ താലിബാന്‍ പോരാളികളെ കൊണ്ട് നിര്‍ബന്ധമായി വിവാഹം കഴിപ്പിക്കുന്നില്ലെന്നാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കിയത്. എന്നാൽ താലിബാൻ വക്താക്കളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കാബൂളിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങൾ തെളിയിക്കുന്നു. താലിബാൻ തീവ്രവാദികളെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിന് വേണ്ടി അഫ്ഗാനി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയാണെന്നും സ്ത്രീകളെയും കുട്ടികളെയും ഭീകരർ ലൈംഗിക അടിമകൾ ആക്കുകയാണെന്നുമാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആളുകൾ നോക്കിനിൽക്കെ താലിബാൻ തീവ്രവാദികൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കീഴടക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കുതറി രക്ഷപ്പെടുന്ന പെൺകുട്ടി സമീപത്തു നിൽക്കുന്ന സ്ത്രീയെ കെട്ടിപ്പിടിച്ച് അലമുറയിടുന്നതും കാണാം. എന്നാൽ ഭീകരർ ബലം പ്രയോഗിച്ച് പെൺകുട്ടിയെ കൊണ്ടുപോകുന്നു. ആളുകൾ നിസ്സഹായരായി നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അഫ്ഗാനിൽ നിന്നും വിമാനത്തിന്റെ ചക്രത്തില്‍ ശരീരം ബന്ധിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം: വീഡിയോ

അതേസമയം,സ്ത്രീകളെ നിര്‍ബന്ധിതമായി പെണ്‍കുട്ടികളെ താലിബാന്‍ തീവ്രവാദികള്‍ക്ക് വിവാഹം കഴിച്ച് നല്‍കുന്നതെന്ന വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്നാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ ട്വീറ്റില്‍ പറയുന്നത്. താലിബാനെതിരെ തെറ്റായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളുമാണ് അഫ്ഗാന്‍ ഭരണകൂടം നടത്തുന്നതെന്നാണ് താലിബാന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button