KeralaLatest NewsNews

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍: തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷമുള്ള ആദ്യ സന്ദര്‍ശനം

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും. രാവിലെ എട്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

Also Read: തലസ്ഥാനത്ത് റേഷൻ പൂഴ്ത്തിവെപ്പ്: അനധികൃതമായി സൂക്ഷിച്ച അരിയും ഗോതമ്പും പോലീസ് പിടിച്ചെടുത്തു

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. സ്വന്തം മണ്ഡലമായ വയനാട്ടിലേയ്ക്കാണ് രാഹുല്‍ ആദ്യമെത്തുക. ഉച്ചയോടെ വയനാട്ടിലെത്തുന്ന അദ്ദേഹം മാനന്തവാടിയില്‍ നിര്‍മ്മിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. നാളെ ജില്ലാ കളക്ടറും ജനപ്രതിനിധികളുമായി രാഹുല്‍ ചര്‍ച്ച നടത്തും.

വയനാട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ ഗാന്ധി നാളെ മലപ്പുറത്തേക്ക് തിരിക്കും. ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ അതൃപ്തി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമാണ് കേരളത്തിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button