Onam 2021KeralaNattuvarthaLatest NewsNews

ഇന്ന് നിറപുത്തരി: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

മേൽശാന്തി വികെ ജയരാജ് പോറ്റിയാണ് ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചത്

പത്തനംതിട്ട: നിറപുത്തരി ചിങ്ങമാസ ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്രത്തിൽ നട തുറന്നു. ഞായറാഴ്ച ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റിയാണ് ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചത്.

നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത് ശബരിമലയിൽ തന്നെ കൃഷി ചെയ്ത നെൽകറ്റകൾ ആണ്. ഇന്ന് മുതൽ 23 വരെയാണ് ഭക്തർക്ക് ദർശനത്തിന് അനുമതിയുള്ളത്. ഓണം നാളുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് ഓണ സദ്യ നൽകുമെന്ന് അധികൃതർ അറിയിച്ചു. 23 ന് വൈകിട്ട് ഹരിവരാസനം പാടി നട അടയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button