Latest NewsNewsIndia

ഒറ്റദിവസം കൊണ്ട് കുത്തിവെപ്പ് നടത്തിയത് 88 ലക്ഷത്തിലധികം ആളുകൾക്ക് : റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ന്യൂഡൽഹി : പ്രതിദിന കോവിഡ് വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. ഇന്നലെ മാത്രം 88.13 ലക്ഷം പേർക്കാണ് വാക്‌സിൻ കുത്തിവെപ്പ് നടത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലമാണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.

ഒറ്റദിവസം കൊണ്ട് ഇത്രയുമധികം ആളുകൾക്ക് കുത്തിവെപ്പ് നടത്തിയത് ചരിത്രനേട്ടമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യ പറഞ്ഞു. 55.47 കോടി വാക്‌സിൻ ഡോസുകളാണ് കേന്ദ്ര സർക്കാർ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനങ്ങൾക്ക് ആവശ്യത്തിലധികം വാക്‌സിൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നത്.

Read Also  :  ആദ്യത്തെ ഇന്ത്യൻ വനിതാ സത്യാഗ്രഹി സുഭദ്ര കുമാരി ചൗഹാനെ ആദരിച്ച് ഗൂഗിൾ

നിലവിൽ 2.25 കോടി കോവിഡ് വാക്സിനുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സംഭരിച്ചുവെച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതു കൂടാതെ 1,09,32,960 ഡോസുകൾ ഉടൻ തന്നെ വിതരണം ചെയ്യാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button