Latest NewsIndia

കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടിയോ ? വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ്. എംബസിയുടെ ചുമതല അഫ്ഗാനില്‍ നിന്നുള്ള എംബസി ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്ക് തിരികെയെത്താന്‍ ഇതുവരെ 1650 പേരാണ് അപേക്ഷ നല്‍കിയിട്ടുളളത്. ഇക്കാരണത്താല്‍ എംബസി അടയ്ക്കാന്‍ സാദ്ധ്യമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Read Also : ഇന്ത്യന്‍ വ്യോമസേനയുടെ കാബൂള്‍ ദൗത്യത്തിന്റെ വിവരങ്ങള്‍ പുറത്ത് : വ്യോമസേനയ്ക്ക് നിറഞ്ഞ കൈയടി

ഇന്ത്യന്‍ അംബാസിഡറും ഇന്ത്യക്കാരായ നയതന്ത്രപ്രതിനിധികളും അഫ്ഗാനില്‍നിന്ന് ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ‘ അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തങ്ങളുടെ ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ‘ – വിദേശകാര്യമന്ത്രാലയം അറിയിച്ചു.

എംബസികള്‍ വിസ സര്‍വീസുകള്‍ തുടരുന്നുണ്ട്. ഇ-എമര്‍ജന്‍സി വഴി അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സൗകര്യമൊരുക്കുമെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.
അഫ്ഗാനിലെ ഹിന്ദു, സിഖ് സമുദായ നേതാക്കളുടെ വിസ അപേക്ഷകള്‍ എംബസിയില്‍ ലഭിച്ചിട്ടുണ്ട്. വിസ അടിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നുവെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button