Latest NewsNewsIndia

പാചക വാതക വില വീണ്ടും വർധിച്ചു

ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോ സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. 841.50 രൂപയായിരുന്നു പാചക വാതക സിലിണ്ടറിന്റെ വില. ചൊവ്വാഴ്ച മുതൽ ഇത് 866.50 രൂപയാകും.

Read Also: സ്ത്രീകള്‍ ജോലിയ്ക്ക് പോകരുതെന്ന് താലിബാന്‍: ജോലി സ്ഥലങ്ങളില്‍ നിന്ന് നിരവധി സ്ത്രീകളെ പറഞ്ഞുവിട്ടു

കഴിഞ്ഞ മാസവും പാചക വാതക വില വർധിപ്പിച്ചിരുന്നു. 25.50 രൂപയാണ് കഴിഞ്ഞ മാസം വർധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയാക്കുകയും ചെയ്തിരുന്നു.

അതേസമയം വാണിജ്യസിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറൊന്നിന് 5 രൂപയാണ് കുറച്ചത്.

Read Also: അർഹരായവരെ അഫ്‌ഗാനിൽ നിന്ന് തിരിച്ചെത്തിക്കും, എതിർക്കാൻ നിന്നാൽ തിരിച്ചടിയുണ്ടാകും: താലിബാന് ബൈഡന്റെ മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button