Latest NewsKeralaNews

‘ദൈവത്തിന് നന്ദി, സന്തോഷം’: നിമിഷ ഫാത്തിമയെ മോചിപ്പിച്ച താലിബാന്റെ നടപടിയിൽ പ്രതികരിച്ച് അമ്മ ബിന്ദു

അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനില്‍ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

തിരുവനന്തപുരം : അഫ്ഗാനില്‍ തടവിലായിരുന്ന നിമിഷ ഫാത്തിമയടക്കമുള്ള മലയാളി യുവതികളെ  താലിബാന്‍ മോചിപ്പിച്ചെന്ന വാർത്തയിൽ പ്രതികരിച്ച് നിമിഷയുടെ അമ്മ ബിന്ദു. മോചനത്തില്‍ സന്തോഷമുണ്ടെന്നും ദൈവത്തിന് നന്ദി പറയുന്നതായും ബിന്ദു പറഞ്ഞു. ‘അഫ്ഗാനിസ്താനില്‍ നിന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി, ഒപ്പം സന്തോഷവും’- ബിന്ദു പ്രതികരിച്ചു.

അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനില്‍ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസ്സില്‍ ചേരാനായി ഇന്ത്യ വിട്ട  മലയാളികളും ഉണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.

Read Also  :  അറുപതു വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി: പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ

2016-ലാണ് ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ ഭര്‍ത്താവ് ബെക്സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താന്‍ തയ്യാറായിരുന്നു.എന്നാല്‍, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button