Latest NewsNewsInternational

പാകിസ്താനിൽ സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒത്തുകൂടിയ ആളുകള്‍ ആക്രമിച്ചുവെന്ന്​ ​പരാതിയുമായി യുവതി : വീഡിയോ വൈറൽ

ലാഹോര്‍ : പാകിസ്​താനിലെ ലാഹോറില്‍ മിനാറെ പാകിസ്​താന്​ സമീപം ഗ്രേറ്റര്‍ ഇഖ്​ബാല്‍ പാര്‍ക്കിലാണ്​ സംഭവം. സ്വാതന്ത്ര്യ ദിനത്തില്‍ യുവതിയും ആറും സുഹൃത്തുക്കളും ചേര്‍ന്ന്​ ടിക്​ടോക്​ വിഡിയോ ചിത്രീകരിക്കുന്നതിനിടെ ആള്‍ക്കൂട്ടം ഇടപെടുകയും യുവതിയുടെ വസ്​ത്രങ്ങള്‍ വലിച്ചു കീറുകയുമായിരുന്നു. യുവതിയെ വായുവിലെറിഞ്ഞ്​ കളിച്ച ആള്‍ക്കൂട്ടം ആഭരണങ്ങളടക്കം മോഷ്​ടിക്കുകയും ചെയ്​തു.

Read Also : കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒത്തുകൂടിയ ആളുകള്‍ ആക്രമിച്ചെന്നാണ് യുവതിയുടെ പരാതി. മുന്നൂറിലധികം ആളുകളുള്ള ‘ഭ്രാന്തന്‍കൂട്ടം’ വസ്​ത്രം വലിച്ചു കീറുകയും മുകളിലേക്ക്​ എടുത്തെറിയുകയും ചെയ്​തുവെന്നാണ്​ പരാതി. യുവതിയോടൊപ്പമുള്ളവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കുട്ടത്തെ നിയന്ത്രിക്കാനായില്ലെന്ന് യുവതി പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട്​ ചെയ്​തു. യുവതിയുടെ മോതിരം, കമ്മലുകള്‍, കൂടെയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍, പണം എന്നിവ ആള്‍ക്കൂട്ടം കവര്‍ന്നുവെന്ന്​ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ​

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button