KeralaLatest NewsNews

കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം : രവിപിള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച കാരുണ്യസ്പര്‍ശം ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ എട്ടുപേര്‍ക്ക് ധനസഹായം കൈമാറി. രവിപിള്ള ഫൗണ്ടേഷന്റെയും ആര്‍.പി. ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ ഡോ. ബി.രവിപിള്ളയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

Read Also : താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ അവകാശങ്ങൾക്കായി തെരുവിലിറങ്ങി സ്ത്രീകൾ : വീഡിയോ വൈറൽ 

15,000 പേര്‍ക്ക് ഈമാസം സഹായം നല്‍കുമെന്നും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ബാക്കിയുള്ളവര്‍ക്കുകൂടി ധനസഹായം വിതരണം ചെയ്യുമെന്നും ഡോ. രവിപിള്ള പറഞ്ഞു. ധനലക്ഷ്മി ബാങ്ക് വഴിയാണ് ധനസഹായം വിതരണംചെയ്യുന്നത്

നോര്‍ക്ക നിര്‍ദേശിച്ച രണ്ടുപേര്‍ക്കും ആര്‍.പി.ഫൗണ്ടേഷന്‍ തിരഞ്ഞെടുത്ത ആറുപേര്‍ക്കുമാണ് വിതരണോദ്ഘാടനത്തിന്റെ ഭാഗമായി സഹായം നല്‍കിയത്. 15 കോടിയുടെ സഹായമാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചതെങ്കിലും പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതിനാല്‍ 17 കോടി വിതരണം ചെയ്യാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button