Latest NewsKeralaNattuvarthaNewsIndiaInternational

ചൈനയുടെ നിലപാടിന് മറുപടി പറയേണ്ട ബാധ്യത ഡി വൈ എഫ് ഐയ്ക്ക് ഇല്ല: അഫ്ഗാനിലെ ജനങ്ങൾക്കൊപ്പമാണെന്ന് റഹീം

തിരുവനന്തപുരം: ചൈനയുടെ നിലപാടിന് മറുപടി പറയേണ്ട ബാധ്യത ഡി വൈ എഫ് ഐയ്ക്കില്ലെന്ന് എ എ റഹീം. ഓരോ രാജ്യത്തിനും അവരുടെ ആഭ്യന്തര കാര്യങ്ങൾക്ക് അനുസരിച്ചാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ചൈനയിലെ കാര്യങ്ങൾ അറിയാൻ ചൈനയിലെ യുവജന സംഘടനകളോട് ചോദിക്കണമെന്നും മാധ്യമങ്ങളോട് എ എ റഹീം പറഞ്ഞു.

Also Read:പുതിയ സംരംഭങ്ങൾ ഓണക്കാലത്ത് വനിതകൾക്കുള്ള സമ്മാനം: മന്ത്രി വി എൻ വാസവൻ

താലിബാനെ സൃഷ്ടിച്ചത് അമേരിക്കയാണ്. കമ്മ്യൂണിസ്റ്റുകളെ തകർക്കുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. അത്‌ പകൽ പോലെ വ്യക്തമാണെന്നും എ എ റഹീം പറഞ്ഞു. ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള സംഘടനകളെ വളർത്തുന്നത് മുതലാളിത്തവും സാമ്രാജ്യത്വവുമാണെന്നും എ എ റഹീം കൂട്ടിച്ചേർത്തു.

ഡി വൈ എഫ് ഐ എപ്പോഴും പൊരുതുന്ന അഫ്ഗാൻ ജനതയ്ക്കൊപ്പമാണ്. അവരുടെ പോരാട്ടങ്ങൾക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നതെന്നും എ എ റഹീം അഭിപ്രായപ്പെട്ടു. അതേസമയം, ഡി വൈ എഫ് ഐ യുടെ താലിബാന് എതിരെയുള്ള ക്യാമ്പയിൻ സംസ്ഥാനത്തുടനീളം നടന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button