Latest NewsIndiaNews

സ്‌പോർട്‌സ് താരങ്ങളുടെ നേട്ടങ്ങളെ ബഹുമാനിക്കണം: ഒളിംപിക്‌സ് താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത് തിരിച്ചെത്തിയ കായിക താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റെന്തിനെക്കാളും സ്പോർട്സിനെയും സ്പോർട്സ് താരങ്ങളെയും സ്നേഹിക്കണമെന്നും താരങ്ങളെയും അവരുടെ നേട്ടങ്ങളെ ബഹുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പോർട്സ് ഒരു രാജ്യത്തെ ഉയർത്തിക്കൊണ്ടു വരുമെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: 500 രൂപകൊടുത്താൽ സെൻട്രൽ ജയിയിൽ ‘തടവുപുള്ളിയായി’ കിടക്കാം: ടൂറിസം മേഖലയിൽ പുതിയ പദ്ധതിയുമായി സർക്കാർ

ഉന്നത കായിക താരങ്ങൾ കടന്നുപോകുന്ന മനശാസ്ത്രപരമായ പ്രശ്നങ്ങൾ മനസ്സിലാക്കണം. മെഡൽ ഇല്ലെങ്കിലും അവർ മികച്ചവരാണെന്ന് ബോധ്യപ്പെടുത്തണം. പലരും ഇത് മനസ്സിലാക്കുന്നില്ലെന്നും ഒരു താരം വിജയിക്കുമ്പോൾ മാത്രമേ എല്ലാവരും പുകഴ്ത്തൂവെന്നും അദ്ദേഹം വിശദമാക്കി. വിജയിക്കാൻ വേണ്ടി കായിക താരങ്ങൾ നടത്തിയ കഠിനാധ്വാനത്തെ ആരും വിലമതിക്കുന്നില്ല. അവരുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Read Also: പെൺകുട്ടികളെ പൊതിഞ്ഞുപിടിച്ച് അഭയം തേടുന്ന പിതാവ്, കടലുപോലെ കൂട്ട പാലായനം: പ്രതിമകൾ തകർത്ത് താലിബാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button