Latest NewsNewsIndia

മുൻ പ്രസിഡന്റ് ഹമീദ് കർസാസിയുമായി കൂടിക്കാഴ്ച്ച നടത്തി താലിബാൻ

കാബൂൾ: സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായിയുമായി കൂടിക്കാഴ്ച്ച നടത്തി താലിബാൻ. ഹഖാനി നെറ്റ്‌വർക്ക് തീവ്രവാദ സംഘത്തിന്റെ മുതിർന്ന നേതാവും താലിബാൻ പോരാളിയുമായ അനസ് ഹഖാനിയാണ് മുൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്.

Read Also: ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതും മുത്തലാഖ്​ നിയമം കൊണ്ടുവന്നതും മികച്ച തീരുമാനം: പ്രധാനമന്ത്രിയുടെ പേരിൽ ക്ഷേത്രം

പഴയ സർക്കാരിന്റെ സമാധാന നയതന്ത്ര പ്രതിനിധി അബ്ദുല്ല അബ്ദുല്ലയും യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. പുതിയ സർക്കാർ രൂപീകരിക്കാനുള്ള താലിബാന്റെ ശ്രമം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

Read Also: 500 രൂപകൊടുത്താൽ സെൻട്രൽ ജയിയിൽ ‘തടവുപുള്ളിയായി’ കിടക്കാം: ടൂറിസം മേഖലയിൽ പുതിയ പദ്ധതിയുമായി സർക്കാർ

താലിബാന്റെ പ്രധാന വിഭാഗങ്ങളിലൊന്നാണ് ഹഖാനി നെറ്റ്‌വർക്ക്. അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചടക്കിയത് ഹഖാനി വിഭാഗമാണ്. പാക് അതിർത്തി ആസ്ഥാനമായാണ് ഹഖാനി വിഭാഗം പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button