Latest NewsNewsInternational

താലിബാന് കനത്ത തിരിച്ചടി: ആയുധ വില്‍പ്പന നിരോധിച്ച്‌ അമേരിക്ക

227 ദശലക്ഷം ഡോളര്‍ വിലയുള്ള ആയുധങ്ങളാണ് 2020 വരെ അഫ്ഗാനിസ്ഥാന് അമേരിക്ക വിറ്റത്.

വാഷിംഗ്‌ടണ്‍: താലിബാനെ നിലയ്ക്ക് നിർത്താൻ കച്ചകെട്ടി അമേരിക്ക. അഫ്ഗാനിസ്ഥാനിലേക്കുള്ള എല്ലാ ആയുധവില്‍പ്പനയും നിരോധിച്ച് അമേരിക്ക. ആ രാജ്യത്തേക്കുള്ള തീര്‍പ്പുകല്‍പ്പിക്കാത്തതോ കൈമാറ്റം ചെയ്യപ്പെടാത്തതോ ആയ എല്ലാ കരാറുകളും തല്‍ക്കാലത്തേക്ക് മരവിപ്പിക്കാനാണ് ബൈഡന്‍ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശം. അഫ്ഗാനിലെ നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ ലോക സമാധാനം, ദേശീയ സുരക്ഷ, എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഈ സുപ്രധാന തീരുമാനം എന്നാണ് അമേരിക്ക പറയുന്നത്.

Read Also: സൂപ്പർ താരങ്ങളെ ആദ്യം ഒതുക്കാൻ നോക്കി പക്ഷേ നടന്നില്ല, ഇപ്പോൾ അവരെ വെച്ച് പണമുണ്ടാക്കുന്നു: പൃഥ്വിക്കെതിരെ സൈബർ ആക്രമണം

227 ദശലക്ഷം ഡോളര്‍ വിലയുള്ള ആയുധങ്ങളാണ് 2020 വരെ അഫ്ഗാനിസ്ഥാന് അമേരിക്ക വിറ്റത്. അമേരിക്കയുടെ ആയുധ കയറ്റുമതിയില്‍ 47 ശതമാനവും മിഡില്‍ ഈസ്റ്റിലേക്കാണ്. എന്നാൽ അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ അത്യന്താധുനിക ആയുധങ്ങളും ഹെലികോപ്ടര്‍ ഉള്‍പ്പടെയുള്ള സൈനിക വാഹനങ്ങളും ഇപ്പോള്‍ താലിബാന്റെ കൈകളിലാണ്. ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍, എ -29 സൂപ്പര്‍ ടുക്കാനോ ആക്രമണ വിമാനം, എം 4 കാര്‍ബൈനുകള്‍, എം 16 റൈഫിളുകള്‍ , മൈന്‍ പ്രതിരോധ വാഹനങ്ങള്‍ എന്നിവയെല്ലാം താലിബാന്റെ ശക്തി വന്‍തോതില്‍ കൂടിയിട്ടുണ്ടെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. സൈനിക ഹെലികോപ്ടറുകളിലാണ് താലിബാന്‍ പ്രധാനികളുടെ ഇപ്പോഴത്തെ യാത്ര.

അതേസമയം അമേരിക്ക ആയുധ വില്‍പ്പന മരവിപ്പിച്ചെങ്കിലും അത് താലിബാന് ഒരുതരത്തിലുള്ള ക്ഷീണവും ഉണ്ടാക്കില്ലെന്നാണ് വിദഗദ്ധര്‍ വ്യക്തമാക്കുന്നത്. ചൈനയുടെയും റഷ്യയുടെയും പക്കല്‍ നിന്ന് ആവോളം ആയുധങ്ങള്‍ താലിബാന് സ്വന്തമാക്കാന്‍ കഴിയും. അമേരിക്ക ആയുധ കയറ്റുമതില്‍ മേല്‍ക്കെ നേടിയതോടെ റഷ്യയും ചൈനയും ഈ രംഗത്ത് പിന്നാക്കം പോയി. നഷ്ടപ്പെട്ട തങ്ങളുടെ സ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാവും രണ്ടുരാജ്യങ്ങളുടെയും ഭാഗത്തുനിന്നുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button