KeralaNattuvarthaLatest NewsIndiaNews

ചിന്ത ചേച്ചിയുമായി വർഷങ്ങളുടെ പരിചയമുണ്ട്, വിവാദങ്ങൾ കല്ലുവച്ച നുണകൾ, ബിരുദം കഷ്ടപ്പെട്ട് പഠിച്ചു നേടിയത്: നൗഫൽ എൻ

തിരുവനന്തപുരം: ചിന്ത ജെറോമിനെ അനുകൂലിച്ച് എഴുത്തുകാരനും, രാഷ്ട്രീയ പ്രവർത്തകനുമായ നൗഫലിന്റെ ഫേസ്ബുക് പോസ്റ്റ്‌. ചിന്ത ചേച്ചിയുമായി വർഷങ്ങളുടെ അടുപ്പമുണ്ട്. ചേച്ചിക്ക് എതിരായി വരുന്ന ഒരു വിവാദത്തിലും ഞാൻ ഇന്ന് വരെയും പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ പുള്ളികാരിയുടെ പിഎച്ച്ഡി ഫെലോഷിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത്, അവർ ജെ ആ എഫ് തുകയും യുവജന കമ്മിഷൻ അധ്യക്ഷ എന്ന നിലയിൽ ഉള്ള ശമ്പളവും ഒന്നിച്ച് കൈപ്പറ്റി എന്ന ആരോപണം കല്ല് വച്ച നുണയാണ് എന്ന് പറയേണ്ടത് എൻ്റെ ഉത്തരവാദിത്വം കൂടിയാണ് എന്ന് ഞാൻ കരുതുന്നുവെന്നാണ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.

Also Read:ഇന്ത്യയില്‍ നിന്ന് യുഎഇലേയിക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചു

അവരുടെ ഓരോ പോസ്റ്റിനും താഴെ വരുന്ന സൈബർ ഹിംസ എത്രയാണ് എന്ന് അറിയാൻ അവരുടെ പ്രൊഫൈൽ നോക്കിയാൽ മതി. ചന്തി എന്നും ചന്ത എന്നും അവരെ കളിയാക്കി വിളിക്കാൻ വ്യാജം അല്ലാത്ത പ്രൊഫൈലുകൾക്കും ധൈര്യം കൊടുക്കുന്നത് പൊതു സമൂഹം ഇത്തരം മര്യാദ ഇല്ലാത്ത ആരോപണങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് കൊണ്ട് കൂടിയാണ്. ഇത് വിമർശനം അല്ല. വെറും വ്യക്തിഹത്യയാണ്. മര്യാദ ഉള്ള ഭാഷയിൽ രചിച്ച സൈബർ ബുള്ളിയിംഗ് ആണ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ചിന്ത ജെറോമിൻ്റെ പ്രസംഗവും പ്രവർത്തിയും രണ്ടാണ് എന്ന് ജിമിക്കി കമ്മൽ പ്രസംഗത്തെ മുൻ നിർത്തി നിലപാട് സ്വീകരിക്കാൻ ആർക്കും അവകാശമുണ്ട്. അവർ യുവജന കമ്മിഷൻ അധ്യക്ഷ എന്ന നിലയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങി പണി എടുക്കുന്നില്ല എന്ന് ഒരു തെളിവും ഇല്ലാതെ വിമർശിക്കാൻ ആർക്കും അവകാശമുണ്ട്. അവർക്ക് പിഎച്ച്ഡി കിട്ടി എന്ന വാർത്തയ്ക്ക് ചോട്ടിൽ ഹ ഹ റിയാക്ഷൻ ഇടാൻ പത്താം ക്ലാസ്സ് പാസാവാത്ത എത് പൊന്നു തമ്പുരാനും അവകാശം ഉണ്ട്. അവർ ബ്യൂട്ടി പാർലറിൽ പോകുന്നു എന്നോ, വില കൂടിയ വസ്ത്രം ധരിക്കുന്നു എന്നോ വിമർശിക്കാൻ നികുതി അടയ്ക്കുന്ന ആർക്കും അവകാശമുണ്ട്. എന്നാൽ ഒരാൾ വർഷങ്ങൾ പണി എടുത്ത് നേടിയ ഡോക്ടറൽ ഡിഗ്രി വ്യാജമാണ് എന്നും പാർട്ടി സംഘടിപ്പിച്ചു കൊടുത്തതാണ് എന്നും ആരോപിക്കുന്നത് മര്യാദ അല്ല. ഷാഹിദ കമാൽ നും മുതലാളിമാർക്കും കിട്ടുന്ന ഡോക്ടറേറ്റ് അല്ല ഒരാള് പണി എടുത്ത് നേടുന്ന ഡോക്ടറേറ്റ്. അവർ ജെആർഎഫ് സ്കോളർഷിപ്പ് തുകയും യുവജന കമ്മിഷൻ അധ്യക്ഷ എന്ന നിലയിൽ ഉള്ള ശമ്പളവും ഒന്നിച്ച് വാങ്ങിച്ചു എന്ന് നുണ പറയുന്നതും മര്യാദയുള്ള കാര്യമല്ല. പ്രത്യേകിച്ചും പൊതു സമൂഹത്തിന് ഇത്തരം വിഷയങ്ങളിൽ കൃത്യമായ ധാരണ ഇല്ലതിരിക്കെ, അവർ എളുപ്പത്തിൽ എന്ത് നുണയും വിശ്വസിക്കും എന്നിരിക്കെ, ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നത് ധാർമ്മികമല്ല.

*

ചിന്ത ചേച്ചിയുമായി വർഷങ്ങളുടെ അടുപ്പമുണ്ട്. ചേച്ചിക്ക് എതിരായി വരുന്ന ഒരു വിവാദത്തിലും ഞാൻ ഇന്ന് വരെയും പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ പുള്ളികാരിയുടെ പിഎച്ച്ഡി ഫെലോഷിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് അവർ ജെആർഎഫ് തുകയും യുവജന കമ്മിഷൻ അധ്യക്ഷ എന്ന നിലയിൽ ഉള്ള ശമ്പളവും ഒന്നിച്ച് കൈപ്പറ്റി എന്ന ആരോപണം കല്ല് വച്ച നുണയാണ് എന്ന് പറയേണ്ടത് എൻ്റെ ഉത്തരവാദിത്വം കൂടിയാണ് എന്ന് ഞാൻ കരുതുന്നു. അത് ഉത്തരവാദിത്തമാണ് എന്ന് കരുതാൻ മൂന്ന് കാരണങ്ങൾ ഉണ്ട്. ജെആർഎഫ്
ലഭിച്ച് ഗവേഷണം ചെയ്യുന്ന വ്യക്തി എന്ന നിലയിൽ, കേരള സർവകലാശാല സെനറ്റ് റിസർച്ച് പ്രതിനിധി എന്ന നിലയിൽ, പിന്നെ വർഷങ്ങളായി ചിന്ത ജെറോം എന്ന വ്യക്തിയുമായി സഹോദര തുല്യമായ സ്നേഹം സൂക്ഷിക്കുന്ന ആളെന്ന നിലയിൽ അതെൻ്റെ ഉത്തരവാദിത്വമാണ്.

***

ജെആർഎഫ് കിട്ടുന്ന ഒരാൾ എല്ലാ കാലത്തും ഫുൾ ടൈം ആയി തന്നെ ഗവേഷണം ചെയ്യണം എന്ന ഒരു നിബന്ധനയും ഇല്ല. ജെആർഎഫ് ഫെലോഷിപ്പ് തുക അവൈൽ ചെയ്യുന്ന ഒരാൾ ഇടയ്ക്ക് മറ്റൊരു ജോലി കിട്ടി പാർട്ട് ടൈം ആക്കുന്നത് സാധാരണവും ആണ്. അതിനുള്ള അവസരം എല്ലാ സർവകലാശാലകളും നൽകുന്നുമുണ്ട്. അങ്ങനെ പാർട്ട് ടൈം ആയി പിഎച്ച്ഡി എടുക്കുന്ന ഒരാള് “ജെആർഎഫ് സ്കോളർ ആയിരുന്നു താൻ എന്ന് പറയുന്നതിൽ യാതൊരു അപാകതയും ഇല്ല താനും. യുജിസി നെറ്റ് പരീക്ഷയിൽ നെറ്റ് കട്ട്‌ ഓഫ്‌ നെക്കാളും ഉയർന്ന മാർക്ക് ആണ് ജെആർഎഫ് നുള്ള യോഗ്യത ആയി കണക്കാക്കുന്നത്. (അത് കേന്ദ്ര സർക്കാര് സ്ഥാപനമായ യുജിസി നടത്തുന്ന പരീക്ഷ ആണ് എന്നും പാർട്ടി കത്ത് കൊണ്ട് കിട്ടില്ല എന്നും വ്യക്തമാണെല്ലോ) അത്രയും മാർക്ക് വാങ്ങി ജെആർഎഫ് നേടി, പിഎച്ച്ഡി ചെയ്ത ഒരാളെ ആണ് ഒരു ഫാക്ടിൻ്റെയും പിൻബലം ഇല്ലാതെ ഇങ്ങനെ അപഹസിക്കുന്നത്. സൈബർ വലതു പക്ഷത്തിൻ്റെ എക്കാലത്തെയും ഇരയാണ് ചിന്ത ജെറോം. അവർ ഇപ്പൊ വേട്ടയാടപ്പെടുന്നത് മറ്റൊന്നും കൊണ്ടല്ല.

*
യൂണിവേഴ്സിറ്റി രേഖകൾ പ്രകാരം ചിന്ത ജെറോം 06. 12. 2011 നാണ് കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഡോ. അജയകുമാർ സാറിൻ്റെ കൂടെ ഗവേഷണം രജിസ്റ്റർ ചെയ്യുന്നത് ( UO.NO. ACE1. B3/35375/2011). അവർ JRF യോഗ്യത നേടുന്നത് 10.11. 2014 നാണു. (UGC Ref No. 2445/(NET-JUNE 2014). അവരെ കേരള സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ആയി നിയമിക്കുന്നത് 04. 10. 2016 ലും (Go. Order No. 209/16/S & YA). (അതായത് മൂന്ന് വർഷം ആണ് അവർ jrf ഫെലോഷിപ്പ് തുക കൈ പറ്റിയിട്ടുള്ളത്). കമ്മിഷൻ അധ്യക്ഷ ആയി അവർ ചുമതല എല്ക്കുന്നത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞ് 14. 10. 2016 ലാണ്. 14. 10. 2016 മുതൽ അവരുടെ ഫുൾ ടൈം phd പാർട്ട് ടൈം ആയി convert ചെയ്തു കൊണ്ടുള്ള യൂനിവേഴ്സിറ്റി ഉത്തരവ് ( Ac E1V/1/51593/15) ലഭ്യമാണ്. 14. 10. 2016 മുതൽ ചിന്ത പാർട്ട് ടൈം റിസർചർ ആണ് എന്ന് സാരം. ഇത് ഉറപ്പാക്കിയ ശേഷമാണ് അവർ യുവജന കമ്മിഷൻ അധ്യക്ഷയായി സ്ഥാനം ഏറ്റത് എന്നതും സാരം. പാർട്ട് ടൈം ഗവേഷകർക്ക് JRF തുക ലഭിക്കില്ല എന്നത് അക്കാദമിക സർക്കിളിൽ ജീവിക്കുന്ന ആർക്കും അറിയാം. ഇതാണ്
വസ്തുത എന്നിരിക്കെ – തെളിവുകളുടെ – വിവരങ്ങളുടെ സ്രോതസ് പരിമിതം അല്ല എന്നിരിക്കെ ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നത് സങ്കടകരമാണ്.

**

J. Devika ടീച്ചറെ പോലെ അക്കാദമിക സമൂഹം ആദരിക്കുന്ന വ്യക്തികൾ പോലും ചിന്ത ജേറോമിന് എതിരായ – വസ്തുതകൾക്ക് നിരക്കാത്ത പോസ്റ്റുകൾ ഫീഡിൽ share ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അൽഭുതം തോന്നി.. എത്ര എളുപ്പത്തിൽ ആണ് ഫെമിനിസ്റ്റ് ബോധ്യങ്ങൾ ഉള്ള അക്കാദമിസ്റുകൾ പോലും രാഷ്ട്രീയത്തിൽ ഇടപെടുന്ന ഒരു സ്ത്രീയ്ക്ക് എതിരായ നുണകളുടെ പത്മവ്യുഹത്തിൽ കൂട്ട് ചേരുന്നത്. – പിന്നെ പരാതി ആണ് സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം കുറവാണ് പോലും. രാഷ്ട്രീയത്തിൽ വരുന്ന സ്ത്രീകളോട് നിങ്ങളൊക്കെ തന്നെ ഇങ്ങനെ പെരുമാറിയാൽ പിന്നെ അടിക്ക് അടിക്ക് പെണ്ണുങ്ങൾ വന്നു നിറഞ്ഞൊളും രാഷ്ട്രീയ ഇടത്തിൽ.

**

അവരുടെ ഓരോ പോസ്റ്റിനും താഴെ വരുന്ന സൈബർ ഹിംസ എത്രയാണ് എന്ന് അറിയാൻ അവരുടെ പ്രൊഫൈൽ നോക്കിയാൽ മതി. ചന്തി എന്നും ചന്ത എന്നും അവരെ കളിയാക്കി വിളിക്കാൻ വ്യാജം അല്ലാത്ത പ്രൊഫൈലുകൾക്കും ധൈര്യം കൊടുക്കുന്നത് പൊതു സമൂഹം ഇത്തരം മര്യാദ ഇല്ലാത്ത ആരോപണങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് കൊണ്ട് കൂടിയാണ്. ഇത് വിമർശനം അല്ല. വെറും വ്യക്തിഹത്യയാണ്. മര്യാദ ഉള്ള ഭാഷയിൽ രചിച്ച സൈബർ ബുള്ളിയിംഗ് ആണ്.

ഒന്നും ഇല്ലെങ്കിലും ചിന്ത ജെറോം പാട്ട് പാടി കേരള രാഷ്ട്രീയത്തിൽ ഇറങ്ങിയ ആളല്ലല്ലോ. ആരുടെയും പെങ്ങള് കുട്ടിയായി നിന്നല്ലല്ലോ അവർ ഇക്കണ്ട ദൂരം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button