Latest NewsNewsInternational

ഇന്ത്യൻ പതാക കൈയ്യിൽ വച്ചു: പാകിസ്ഥാനിൽ 400 പേർ ചേർന്ന ആൾക്കൂട്ടം പെൺകുട്ടിയുടെ വസ്ത്രം വലിച്ചു കീറി, ക്രൂരമർദ്ദനം

ലാഹോർ: ഇന്ത്യൻ പതാക കൈയിൽ വച്ചതിന് പെൺകുട്ടിക്ക് നേരെ ക്രൂരമർദ്ദനം. ലഹോറിലാണ് ടിക്ടോക് താരമായ പെൺകുട്ടി ലൈംഗിക അതിക്രമം ഉൾപ്പടെയുള്ള മർദ്ദനം നേരിടേണ്ടി വന്നത്. പാക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാന്റെയും ഇന്ത്യയുടെയും പതാകകളുമായി സുഹൃത്തുക്കൾക്കൊപ്പം പാർക്കിൽ എത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ, പെൺകുട്ടിയുടെ കൈയ്യിൽ ഇന്ത്യൻ പതാക കണ്ടതും സമീപഹത്തുണ്ടായിരുന്ന ആൾക്കൂട്ടം ബഹളം വെച്ച് ഇരച്ചെത്തി ഇവരെ ആക്രമിക്കുകയായിരുന്നു.

Also Read:താലിബാന്‍ ഭീകരർ കാബൂള്‍ പിടിച്ചെടുക്കും മുമ്പ് തന്നെ അഫ്ഗാന്‍ സൈനികര്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

ഇന്ത്യൻ പതാക കണ്ടതും ഇരച്ചെത്തിയ ആൾക്കൂട്ടം പെൺകുട്ടിയെ മുകളിലേക്ക് എടുത്തെറിയുകയും ഇവരുടെ വസ്ത്രം പൊതുമധ്യത്തിൽ വെച്ച് വലിച്ചു കീറുകയും ചെയ്തു. ശാരീരിക അക്രമത്തിനും പെൺകുട്ടി ഇരയായി. ആൾക്കൂട്ടം പെൺകുട്ടിയുടെ പണവും ഫോണും സ്വർണാഭരണവും കവർന്നു. ഏകദേശം 400 ലധികം ആളുകൾ പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നാണ് സൂചന. സംഭവത്തിൽ 400 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മിനാർ ഇ പാകിസ്ഥാൻ പാർക്കിലായിരുന്നു സംഭവം. അപ്രതീക്ഷിതമായിരുന്നു ആക്രമണം. പെൺകുട്ടിയെ രക്ഷപെടുത്താൻ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും സാധിച്ചില്ല. ആക്രമണം ശക്തമായപ്പോൾ പാർക്കിൽ നിന്നും രക്ഷപെടുന്നതിനായി സെക്യൂരിറ്റി ഗാർഡ് വാതിൽ തുറന്ന് കൊടുത്തുവെങ്കിലും ആൾക്കൂട്ടം പെൺകുട്ടിയെ കൂടുതൽ ഉപദ്രവിക്കുകയായിരുന്നു. പിന്നാലെ സംഭവത്തിന്റെ വിഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button