Onam 2021Onam NewsKeralaLatest NewsNews

തിരുവോണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജനങ്ങൾക്ക് തിരുവോണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യ മനസ്സുകളിൽ പകരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Read Also: അമേരിക്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ തിങ്ങിപ്പാര്‍ത്ത് സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന് അഫ്ഗാനികള്‍: വീഡിയോ

മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശം:

‘ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവർക്കും ഹൃദയപൂർവ്വം തിരുവോണ ദിനാശംസകൾ നേരുന്നു.’

Read Also: ശ്രീജേഷിനെ ചേർത്തുപിടിച്ച് യോഗി സർക്കാർ, ഒരു കോടി പാരിതോഷികം നൽകി യോഗി ആദിത്യനാഥ്: നന്ദി പറഞ്ഞ് താരം

shortlink

Related Articles

Post Your Comments

Related Articles


Back to top button