KeralaLatest NewsNewsIndia

ശ്രീജേഷിനെ ചേർത്തുപിടിച്ച് യോഗി സർക്കാർ, ഒരു കോടി പാരിതോഷികം നൽകി യോഗി ആദിത്യനാഥ്: നന്ദി പറഞ്ഞ് താരം

ലക്നൗ: കേരളത്തിലേക്ക് വർഷങ്ങൾക്ക് ശേഷം ഒരു ഒളിമ്പിക്സ് മെഡൽ കൊണ്ടുവന്ന പി. ആർ ശ്രീജേഷിനെ സംസ്ഥാന സർക്കാർ കൃത്യസമയത്ത് വേണ്ട രീതിയിൽ ആദരിക്കാതെയിരുന്നപ്പോൾ ശ്രീജേഷിനെ ചേർത്തുപിടിച്ച് ഉത്തർപ്രദേശ്. ഹോക്കിയിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ ടീം അംഗങ്ങളെ യു.പി സർക്കാർ ആദരിച്ചു. ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയത്.

നേരത്തെ, സംസ്ഥാന സർക്കാർ ശ്രീജേഷിന് ഓണക്കോടിയായി ഷർട്ടും മുണ്ടും സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. വിവാദങ്ങൾ കൊഴുത്തതോടെ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികമായി നൽകുമെന്ന് പിണറായി സർക്കാർ അറിയിച്ചിരുന്നു. കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരിട്ട് വിളിച്ചാണ് പാരിതോഷികം പ്രഖ്യാപിച്ച വിവരം അറിയിച്ചതെന്ന് ശ്രീജേഷ് വ്യക്തമാക്കിയിരുന്നു.

Also Read:വിവാഹത്തലേന്ന്​ ബ​ലാ​ത്സം​ഗം കേസിൽ യുവാവ് അറസ്​റ്റില്‍

പ്രോത്സാഹനം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ പേര്‍ കായിക രംഗത്തേക്ക് കടന്നുവരികയുള്ളൂവെന്ന് ശ്രീജേഷ് പറയുന്നു. കായിക മത്സരങ്ങളില്‍ ജയിച്ചവരെ പോലെ തന്നെ പരാജയപ്പെട്ടവരെയും പ്രോത്സാഹിപ്പിക്കണമെന്നും ശ്രീജേഷ് അഭിപ്രായപ്പെട്ടു. മുൻപ് ഒളിംപിക്‌സില്‍ പങ്കെടുത്ത മലയാളി താരങ്ങള്‍ക്ക് ദില്ലിയില്‍ നിന്നും ലഭിച്ചത് മികച്ച സ്വീകരണമായിരുന്നു.

ഒളിമ്പിക്‌സിൽ സെമി ഫൈനലിൽ തോൽവി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി വിളിച്ചത് അവിശ്വസനീയമായിരുന്നുവെന്ന് പി.ആർ ശ്രീജേഷ് വ്യക്തമാക്കിയത് കായികതാരങ്ങൾക്ക് ഊർജ്ജം പകരുന്ന വാക്കുകളായിരുന്നു. വിഷമിക്കണ്ടെന്നും താൻ കൂടെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതെന്നും ശ്രീജേഷ് പ്രതികരിച്ചു. പ്രധാനമന്ത്രി വിളിച്ചതും സമാധാനിപ്പിച്ചതും വളരെ സന്തോഷം ഉണ്ടാക്കിയെന്നും ശ്രീജേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button