Latest NewsNewsIndia

മാവോയിസ്റ്റ് ആക്രമണം: രണ്ടു ഐടിബിപി ഉദ്യോഗസ്ഥർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ. മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഐടിബിപി ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിലെ അസിസ്റ്റന്റ് കമ്മാൻഡന്റ് ഉൾപ്പെടെയാണ് വീരമൃത്യു വരിച്ചത്. ഛത്തീസ്ഗഡിലെ നാരായൺപൂരിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Read Also: ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ് ഇത്തവണത്തെ ഓണം: ശശി തരൂർ

ഛോട്ടേദോംഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഐടിബിപി 45-ാം ബറ്റാലിയന്റെ ക്യാമ്പിന് സമീപമായിരുന്നു ഏറ്റുമുട്ടൽ. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അസിസ്റ്റന്റ് കമ്മാൻഡന്റ് സുധാകർ ഷിൻഡേ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗുർമുഖ് സിംഗ് എന്നീ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചതെന്ന് ഐടിബിപി അറിയിച്ചു. ഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരുന്ന ഒരു എകെ 47 റൈഫിളും രണ്ട് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഒരു വയർലെസ്സ് സെറ്റും തീവ്രവാദികൾ കൈവശപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read Also: യു.എസിന്റെ പൂര്‍ണ പിന്മാറ്റം കാത്ത് താലിബാന്‍ : അഫ്ഗാനില്‍ എന്തും സംഭവിക്കാമെന്ന ഭീതിയില്‍ ജനങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button