Latest NewsIndiaNewsInternational

പിടിച്ച് വെയ്ക്കലും വിട്ടയക്കലും വളരെ പെട്ടന്ന്: താലിബാനെ ഭയപ്പെടുത്തിയത് ഇന്ത്യയുടെ തിരിച്ചടി?

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം തടഞ്ഞുവെച്ച ഇന്ത്യക്കാരെ വിട്ടയച്ച് താലിബാൻ സംഘം. വിമാനത്താവളത്തിലേക്കെത്തിയ150ഓളം ആളുകളെയാണ് സംഘം തടഞ്ഞുവെച്ചത്. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചു. ഫലത്തില്‍ ഇവര്‍ക്കും ഉടന്‍ നാട്ടിലേക്ക് മടങ്ങാനാകും. ഇന്ന് രാവിലെ 85 പേരെ വ്യോമസേന ഒഴിപ്പിച്ചിരുന്നു. ഇന്ത്യാക്കാർ അടക്കമുള്ളവരെ പിടിച്ചുവെച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഇവരെ വിട്ടയക്കുകയായിരുന്നു.

Also Read:താലിബാന് പൂർണപിന്തുണയുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഷ് ഗനിയുടെ സഹോദരന്‍

ഇന്ത്യക്കാരെ തടഞ്ഞുവെച്ചതോടെ ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ പൗരന്മാർക്കെന്തെങ്കിലും സംഭവിച്ചാൽ കാര്യങ്ങൾ എളുപ്പമാകില്ലെന്നും തിരിച്ചടി ഉണ്ടാകുമെന്നും ഇന്ത്യ അറിയിച്ചു. ഇതോടെ എല്ലാവേരേയും താലിബാന്‍ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ തിരിച്ചടി ഭയന്നാണ് ഇന്ത്യൻ പൗരന്മാരെ ഉടനടി താലിബാൻ വിട്ടയച്ചതെന്നാണ് സൂചന.

കാബൂള്‍ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇനിയും ആയിരത്തോളം ഇന്ത്യക്കാര്‍ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവരിൽ പലരും എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ കണ്ടെത്തുക ദുഷ്‌കരമാണെങ്കിലും ഒരു ഇന്ത്യൻ പൗരനെ പോലും അഫ്‌ഗാനിൽ കളഞ്ഞിട്ട് പോകില്ലെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button