KeralaLatest NewsIndia

ശശിതരൂര്‍ ട്വീറ്റ് ചെയ്ത ദൃശ്യത്തിലുള്ളത് മലയാളി തന്നെയോ? കൊല്ലപ്പെട്ടെന്ന് കരുതിയ അബ്ദുള്‍ സലീം താലിബാനിലെന്ന് സംശയം

യുവാവ് 2016-ലാണ് കേരളത്തില്‍നിന്ന് അപ്രത്യക്ഷനായത്. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസുണ്ട്.

കോഴിക്കോട്: ശശിതരൂര്‍ റീട്വീറ്റ് ചെയ്ത ദൃശ്യത്തിലുള്ളത് തിരൂരങ്ങാടിക്കാരനെന്ന് സംശയം. ഇതോടെ താലിബാൻ ഭീകരരിൽ മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ അബ്ദുള്‍ സലീം ജയില്‍ മോചിതനായെന്നാണ് സൂചന. ശശി തരൂര്‍ എംപി. റീട്വീറ്റ് ചെയ്ത ദൃശ്യത്തിലെ മലയാളം സംസാരിക്കുന്ന യുവാവിനെ കുറിച്ച്‌ വ്യക്തമായ സൂചനകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കിട്ടി കഴിഞ്ഞു.

എന്നാൽ തരൂരിന്റെ ട്വീറ്റിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധമായിരുന്നു സാംസ്‌കാരിക നായകർ എന്നവകാശപ്പെടുന്നവരുടെയും ചില രാഷ്ട്രീയ പാർട്ടികളുടെയും ഭാഗത്തു നിന്നുണ്ടായത്. തിരൂരങ്ങാടി സ്വദേശിയായ യുവാണ് ഇതെന്നാണ് പ്രഥമിക നിഗമനം. ജയില്‍മോചിതനായ ഈ മലയാളി യുവാവിന്റെ നീക്കങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. കേരളത്തിലേക്കു മടങ്ങണമെന്നാവശ്യപ്പെടുന്ന ഇയാളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. യുവാവ് 2016-ലാണ് കേരളത്തില്‍നിന്ന് അപ്രത്യക്ഷനായത്. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസുണ്ട്.

തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ സലീം, 2018ല്‍ വിസിറ്റിങ് വിസയില്‍ യു.എ.ഇയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടന്ന് വിവരം ലഭിച്ചിരുന്നു. ഇയാളാകാം ജയില്‍ മോചിതനായതെന്ന സംശയം കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നത് തെറ്റായ പ്രചരണമായിരുന്നിരിക്കാം എന്നും വിലയിരുത്തുന്നു. ഇയാള്‍ അഫ്ഗാനിലെത്തിയ സാഹചര്യം ദുരൂഹമാണ്. കഴിഞ്ഞദിവസം കണ്ണൂരില്‍നിന്ന് എന്‍.ഐ.എ. അറസ്റ്റ് ചെയ്ത രണ്ട് യുവതികളടങ്ങിയ സംഘമാണോ ഇയാളെ അഫ്ഗാനിലെത്തിച്ചതെന്നും സംശയിക്കുന്നു.

തിരൂരങ്ങാടിയില്‍ നിന്ന് യുഎഇ വഴി സൗദി അറേബ്യയിലേക്കു പോയ ഇയാള്‍ പിന്നീട് അഫ്ഗാനിലെ ബെല്‍ഗ്രാമിലുള്ള യു.എസ്. ക്യാമ്പില്‍ തടവിലാണെന്ന വിവരമാണു ബന്ധുക്കള്‍ക്കു ലഭിച്ചത്. തടവുകാരെ താലിബാന്‍ മോചിപ്പിച്ചതിനേത്തുടര്‍ന്ന് പുറത്തിറങ്ങിയ ഇയാള്‍ സൗദിയിലുള്ള ബന്ധുവിനോട് തന്നെ നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ചിരുന്നുവെന്ന് കേന്ദ്ര ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.ആഗോള ഭീകര സംഘടനയായ ഐ.എസുമായി യുവതികള്‍ക്ക് ദൃഡമായതും ആഴത്തിലിലുള്ളതുമായ ബന്ധങ്ങളുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button