Latest NewsNewsInternational

പാചകം ചെയ്ത ഭക്ഷണം ഇഷ്ടപ്പെട്ടില്ല, യുവതിയെ തീ കൊളുത്തി: സ്ത്രീകളെ ശവപ്പെട്ടിയിൽ കയറ്റി അയൽരാജ്യത്തെത്തിച്ച് വിൽപ്പന

കാബൂൾ: അഫ്‌ഗാനിസ്ഥാൻ കീഴടക്കിയ താലിബാന്റെ ഭരണം എങ്ങനെയുള്ളതാണെന്ന് ഓർത്ത് ഭയക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കില്ലെന്നും സ്വാതന്ത്ര്യം അടിച്ചമർത്തില്ലെന്നും താലിബാൻ അവകാശവാദമുന്നയിച്ചെങ്കിലും കഴിഞ്ഞ ഭരണത്തിൽ അവർ ചെയ്തുകൂട്ടിയതിന്റെ ഒക്കെ ഞെട്ടലിൽ തന്നെയാണ് ജനത ഇപ്പോഴുമുള്ളത്. അക്രമത്തിന്റെയും അടിച്ചമർത്തലിന്റെയും ഭയാനകമായ കഥകൾ സ്ത്രീകൾക്ക് മുന്നിലുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മുൻ ജഡ്ജിയായ നജ്ല അയൂബി, താലിബാൻ സ്വന്തം നാട് ഏറ്റെടുത്തതുമുതൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ പുറം ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നുണ്ട്. വടക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ പോരാളികൾക്ക് വേണ്ടി ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്നാരോപിച്ച് ഇവർ ഒരു സ്ത്രീക്ക് നേരെ തീ കൊളുത്തിയ കേസും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഒന്നാണെന്ന് സ്കൈ ന്യൂസിനോട് സംസാരിക്കവെ നജ്ല വെളിപ്പെടുത്തി.

Also Read:പിടിച്ച് വെയ്ക്കലും വിട്ടയക്കലും വളരെ പെട്ടന്ന്: താലിബാനെ ഭയപ്പെടുത്തിയത് ഇന്ത്യയുടെ തിരിച്ചടി?

‘താലിബാന് ഭക്ഷണം പാകം ചെയ്യാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു. അതിലും മോശമായി, അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നു. അവരുടെ ആവശ്യം കഴിഞ്ഞ ശേഷം യുവതികളെ ലൈംഗിക അടിമകളാക്കി വിൽക്കും. ഇതിനായി യുവതികളെ ശവപ്പെട്ടിയിൽ അടച്ച് അയൽരാജ്യങ്ങളിൽ എത്തിക്കും. താലിബാൻ പോരാളികളെ വിവാഹം കഴിക്കണമെന്ന് യുവതികളോട് അവരുടെ മാതാപിതാക്കളും നിർബന്ധിക്കുന്ന സാഹചര്യമുണ്ട്. ചെറിയ കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇതെല്ലാം ചെയ്യുക’, നജ്‌ല പറയുന്നു.

അഫ്‌ഗാനിലെ സ്വന്തം ജനങ്ങൾ ജീവനും ജീവിതവും കൈയ്യിൽ പിടിച്ചുകൊണ്ടുള്ള നെട്ടോട്ടത്തിലാണെന്നും എന്നാൽ, അവർക്ക് അതിൽ നിന്നും ഇനിയൊരു മോചനം ഇല്ലെന്നുമാണ് യുവതി പറയുന്നത്. അഫ്ഗാനിസ്ഥാൻ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ, സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കപ്പെടുന്ന ഒരു സുരക്ഷിത രാജ്യം നിർമ്മിക്കുമെന്ന് താലിബാൻ വാഗ്ദാനം ചെയ്തിരുന്നു. ‘ഇസ്ളാം മതം അനുശാസിക്കുന്നത് സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകുക എന്നതാണ്. അതിന് താലിബാൻ പ്രതിജ്ഞാബദ്ധരാണ്. അവർക്ക് ആവശ്യമുള്ളിടത്ത് ആരോഗ്യ മേഖലയിലും മറ്റ് മേഖലകളിലും സ്ത്രീകൾക്ക് പ്രവർത്തിക്കാനാകും. സ്ത്രീകളോട് വിവേചനം ഉണ്ടാകില്ല,’ എന്നായിരുന്നു താലിബാൻ വാക്താവ് പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button