News

താലിബാനിൽ ചേരാനായി ബംഗ്ലാദേശിൽ നിന്നും ഇന്ത്യ വഴി അഫ്ഗാനിലേക്ക് നുഴഞ്ഞു കയറ്റത്തിന് സാധ്യത: സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

ധാക്ക: താലിബാനിൽ ചേരാനായി അഫ്ഗാനിസ്താനിൽ എത്തിച്ചേരണമെന്ന ലക്ഷ്യവുമായി ബംഗ്ലാദേശി പൗരൻമാർ ഇന്ത്യവഴി നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബിഎസ്എഫ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. ധാക്ക പോലീസ് കമ്മിഷണർ ഷക്കിഫുൾ ഇസ്ലാമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എത്രപേരാണ് നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

Read Also: അമേരിക്ക 37 കോടി തലയ്ക്ക് വിലയിട്ട ഭീകരൻ കാബൂളിൽ, പരസ്യമായി നേതൃത്വം നല്‍കി ഒളിവിലായിരുന്ന ഖലീല്‍ ഹഖാനി

അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ബി.എസ്.എഫ് സൗത്ത് ബംഗാൾ ഡി.ഐ.ജി എസ്.എസ്. ഗുലേറിയ വ്യക്തമാക്കി. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിൽ ബംഗ്ലാദേശിലെ തീവ്ര സ്വഭാവമുള്ള ചില സംഘടനകൾ വളരെ അധികം സന്തോഷത്തിലാണ്. ഇവർ താലിബാനിൽ ചേരാനായി അഫ്ഗാനിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ബംഗ്ലാദേശിൽ നിന്ന് താലിബാനിൽ ചേരാൻ യുവാക്കൾ നേരത്തെയും നീക്കം നടത്തിയിരുന്നു. ഇന്ത്യയും ബംഗ്ലാദേശും സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്.

Read Also: പെണ്‍കുട്ടികളെ ഭീകരരിൽ നിന്ന് രക്ഷിക്കാന്‍ സ്‌കൂള്‍ രേഖകള്‍ തീയിട്ടു നശിപ്പിച്ച് അധ്യാപിക

shortlink

Related Articles

Post Your Comments

Related Articles


Back to top button