Latest NewsNewsIndia

താലിബാന്‍ ലോക സുരക്ഷയ്ക്ക് ഭീഷണി : യുഎന്‍ രക്ഷാസമിതിയില്‍ കര്‍ശന നിലപാട് സ്വീകരിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: അഫ്ഗാനിലെ താലിബാനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ അവസ്ഥ ലോക സുരക്ഷയ്ക്കു തന്നെ വന്‍ ഭീഷണിയാണെന്ന് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പ്രസംഗിക്കവേ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

Read Also :താലിബാനിൽ ചേരാനായി ബംഗ്ലാദേശിൽ നിന്നും ഇന്ത്യ വഴി അഫ്ഗാനിലേക്ക് നുഴഞ്ഞു കയറ്റത്തിന് സാധ്യത: സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

‘ അഫ്ഗാനില്‍ ആണെന്നോ, ഇന്ത്യയ്ക്ക് എതിരാണെന്നോ മാത്രമല്ല വിഷയം, ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവ അവിടെ ധൈര്യത്തോടെ പ്രവര്‍ത്തിക്കുകയാണ്. അഫ്ഗാനില്‍ ചുരുളഴിയുന്ന സംഭവങ്ങള്‍ ആഗോളതലത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അത് അന്താരാഷ്ട്ര സുരക്ഷയ്ക്ക് തന്നെ ഭീഷണയാണ്’- എസ്.ജയശങ്കര്‍ പറഞ്ഞു

‘ ഇന്ത്യയുടെ അയല്‍രാജ്യത്താണ് ഐഎസ് കൊറാസാന്‍ പ്രവര്‍ത്തിക്കുന്നത്. അവരും തങ്ങളുടെ പരിധി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു വരികയാണ്. അവര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരും ആയിരിക്കുന്നു. ഏതു രൂപത്തിലുള്ള ഭീകരതയാണെങ്കിലും അതിനെ അപലപിക്കേണ്ടതാണ്’ – അദ്ദേഹം പറഞ്ഞു.

2008 ലെ മുംബൈ ഭീകരാക്രമണം, 2016 ലെ പത്താന്‍കോട്ട് ആക്രമണം, 2019 ലെ പുല്‍വാമയിലെ ചാവേറാക്രമണം എന്നിവ ചൂണ്ടിക്കാട്ടിയ ജയശങ്കര്‍, ഇത്തരം പൈശാചികതയുമായി ഇന്ത്യ ഒരു തരത്തിലുള്ള അനുരഞ്ജനത്തിനുമില്ലെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button