Latest NewsKeralaCinemaNattuvarthaMollywoodNewsEntertainment

എവിടെ ചെന്നാലും ആണുങ്ങളാണ്, ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും ബാത്റൂമില്‍ പോകേണ്ടി വന്നിട്ടുണ്ട്: സാന്ദ്ര തോമസ്

തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞ് നിർമ്മാതാവ് സാന്ദ്ര തോമസ്. മലയാള സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് സാന്ദ്ര. എന്നാൽ ആട് ഒരു ഭീകരജീവിയാണ് സിനിമ ചെയ്തപ്പോഴുണ്ടായ ഒരു അനുഭവത്തെ കുറിച്ചുള്ള സാന്ദ്രയുടെ തുറന്നു പറച്ചിൽ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ഒരു പുതിയ പ്രശ്നത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആടിന്റെ ചിത്രീകരണത്തിനിടെ ഇടുക്കിയിലെ എല്ലാ വീടുകളിലും ബാത്റൂമില്‍ പോയിട്ടുണ്ടെന്ന് സാന്ദ്ര പറയുന്നു.

Also Read:ലോർഡ്സ് ടെസ്റ്റിലെ തോൽവി: കോച്ച് ക്രിസ് സിൽവർവുഡിന്റെ നയത്തെ വിമർശിച്ച് വോൺ

ആട് സിനിമ ചെയ്യുന്ന സമയത്ത് താന്‍ പ്രൊഡ്യൂസറാണ്. ഞാന്‍ മാത്രമേ സ്ത്രീയായിട്ടുള്ളൂ. വേറാരുമില്ല. ആടില്‍ മുഴുവന്‍ ആണുങ്ങളാണല്ലോ. ഒരു ദിവസത്തേക്ക് ശ്രിന്ദ വന്ന് പോയത് മാത്രമേയുള്ളൂ. ഒരാള്‍ക്ക് വേണ്ടി മാത്രമെന്തിനാണ് കാരവന്‍ എന്ന് പറഞ്ഞ് കാരവന്‍ എടുത്തില്ല. ആ കാരണം കൊണ്ട് തന്നെ ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും താന്‍ ബാത്റൂമില്‍ പോയിട്ടുണ്ട്. അതായിരുന്നു അവസ്ഥ എന്ന് സാന്ദ്ര പറയുന്നു.

സിനിമയില്‍ നമ്മുടെ ഒരു പ്രശ്നം പറയാന്‍ ആരുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ ഏത് അസോസിയേഷനില്‍ ചെന്നാലും ആണുങ്ങളാണ്. അവര്‍ അവരുടെ മൈന്‍ഡ് സെറ്റിലാണ് കാര്യങ്ങളെ കാണുന്നത്. ഒരു സ്ത്രീ ഒരു പ്രശ്നത്തെ നേരിടുന്നതു പോലെയായിരിക്കില്ല പുരുഷന്മാര്‍ നേരിടുന്നത്. സിനിമാ മേഖലയില്‍ അത് വളരെ കൂടുതലായുണ്ടെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button