Latest NewsNewsInternational

ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ചു: അമേരിക്ക ഭീകരർക്ക് ആഹ്ലാദിക്കാൻ അവസരമൊരുക്കിയെന്ന് ടോണി ബ്ലെയർ

പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് നിശ്ചയമില്ല. അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്.

ലണ്ടൻ: അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് സൈനിക പിന്മാറ്റത്തെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ചു പോകുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2001ൽ യുഎസിനൊപ്പം അഫ്ഗാനിലേക്ക് ബ്രിട്ടൻ സൈന്യത്തെ അയച്ചപ്പോൾ ടോണി ബ്ലെയർ ആയിരുന്നു പ്രധാനമന്ത്രി. അഫ്ഗാൻ വിഷയത്തിൽ ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. നടപടിയെ രൂക്ഷമായി വിമർശിക്കുന്ന ലേഖനം അദ്ദേഹത്തിന്റെ കീഴിലുള്ള വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.

‘അഫ്ഗാൻ ജനതയെ വിനാശകരമായി ദുരന്തത്തിലേക്ക് തള്ളിവിട്ടത് അവരുടേയോ തങ്ങളുടേയോ താൽപര്യപ്രകാരമല്ല. തന്ത്രപരമായി വിജയിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ വിജയിച്ചോ എന്ന ചോദ്യം ഉയരുന്നു. പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് നിശ്ചയമില്ല. അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പിൻവലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്.

Read Also: പാകിസ്ഥാനിലെ മദ്രസയുടെ മുകളിൽ താലിബാൻ പതാക: കുറ്റകരമല്ലെന്ന് ഭരണകൂടം, കേസെടുക്കാതെ പോലീസ്

ലോകത്തെ മുഴുവൻ ഭീകരസംഘടനകൾക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ മുതലെടുപ്പ് നടത്തും. പാശ്ചാത്യരാജ്യങ്ങളുടെ സഖ്യത്തെപ്പോലും ഇതു ബാധിച്ചേക്കാം. ഭീകരവാദത്തെ നേരിടുന്നതിന് തന്ത്രപരമായി പുനരാലോചന ചെയ്യണ’മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button