KeralaLatest NewsNewsIndia

എം ബി രാജേഷിന്റെ വാരിയംകുന്നൻ ‘സ്നേഹം’: ഭഗത് സിംഗിനെ അപമാനിച്ച സ്പീക്കർക്കെതിരെ പോലീസ് കേസ്

ന്യൂഡൽഹി: ധീരബലിദാനി ഭഗത് സിങ്ങിനെ വാരിയംകുന്നനുമായി ഉപമിച്ച കേരള സ്പീക്കർ ശ്രീ എംബി രാജേഷിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ട് പോലീസിൽ പരാതി നൽകുമെന്ന് യുവമോർച്ച. യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോർച്ച ദേശീയ സെക്രട്ടറി തജീന്ദർ ബഗ്ഗയുമാണ് പരാതി നൽകുക. പാർലമെന്റ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് തീരുമാനം.

1920കളിൽ മലബാർ കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നൽകിയ ആളാണ് വാരിയംകുന്നത്ത് ഹാജിയെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കിയ മതഭ്രാന്തനെ വെളുപ്പിക്കാനാണ് കമ്മ്യൂണിസ്റ്റ് നേതാക്കൻമാരുടെ ശ്രമമെന്നും പരാതിക്കാർ പറയുന്നു. വാരിയംകുന്നനെ വെള്ളപൂശുന്നതിന് വേണ്ടി ഭഗത് സിംഗിനെ പോലുള്ള രാഷ്‌ട്ര പുരുഷന്മാരെ അപമാനിക്കാൻ ആർക്കും അർഹതയില്ലെന്നും സംഭവം ദേശീയ ശ്രദ്ധയിൽ കൊണ്ട് വന്ന് പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി ഇത്തരം നിലപാടെടുക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും പരാതിക്കാർ പറയുന്നു.

എംബി രാജേഷിന്റെ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയർന്നത്. വാരിയംകുന്നന്റെ സ്ഥാനം ഭഗത് സിങ്ങിനൊപ്പമാണെന്നായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കർ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button