Latest NewsNewsIndia

ബോട്ടിൽ യാത്ര ചെയ്തതിന് കൂലി ആവശ്യപ്പെട്ടു: കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി

പട്ന: ബോട്ടിൽ യാത്ര ചെയ്തതിനു കൂലി ആവശ്യപ്പെട്ടതിന് കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി. പത്തു രൂപ കൂലി ചോദിച്ചതിനാണ് കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ബിഹാറിലാണ് സംഭവം. സമസ്തിപൂർ ജില്ലയിലെ ബാൻഭൗര ഗ്രാമത്തിലുള്ള സികാൽ യാദവിനെയാണ് കൊലപ്പെടുത്തിയത്.

Read Also: താരതമ്യം ചെയ്തത് ഭഗത് സിങ്ങിന്റെയും വാരിയംകുന്നന്റെയും മരണത്തിലെ സമാനത: മാപ്പുപറയേണ്ട ആവശ്യകത എന്തെന്ന് എംബി രാജേഷ്

സ്വന്തം വീടിന് മുന്നിൽവെച്ചാണ് സികാലിന് വെടിയേൽക്കുന്നത്. യാദവിന്റെ വീടിനു ചുറ്റും വെള്ളം കെട്ടിനിൽക്കുന്ന മേഖലയാണ്. ഇവിടെനിന്നും തന്റെ ബോട്ടിൽ മറ്റു സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ യാത്രക്കാരെ യാദവ് സഹായിക്കാറുണ്ട്. ഇത്തരത്തിൽ ഞായറാഴ്ച വൈകിട്ട് തന്റെ ബോട്ടിൽ യാത്ര ചെയ്ത സംഘത്തോട് യാദവ് കൂലിയായി 10 രൂപ ആവശ്യപ്പെട്ടിരുന്നു. ഇതായിരുന്നു എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം.

പണം കൊടുക്കാൻ വിസമ്മതിച്ച സംഘം യാദവുമായി തർക്കമുണ്ടായി. വാക്കു തർക്കം ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ നാട്ടുകാർ ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കി. എന്നാൽ തിങ്കളാഴ്ച്ച രാവിലെ യാദവിന്റെ വീട്ടിലേക്ക് ഒരു സംഘം ആളുകളെത്തി വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ യാദവ് മരണമടഞ്ഞു. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് ഇന്ന് വാക്‌സിൻ നൽകിയത് 4.30 ലക്ഷം പേർക്ക്: കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button