KeralaNattuvarthaLatest NewsNews

ചരിത്രപുരുഷന്‍മാര്‍ ജീവിക്കുന്നത് രേഖകളിലല്ല മനുഷ്യ മനസുകളിലാണെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ചരിത്രപുരുഷന്‍മാര്‍ ജീവിക്കുന്നത് രേഖകളിലല്ലെന്നും മനുഷ്യ മനസുകളിലാണെന്നും കുഞ്ഞാലിക്കുട്ടി. മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്​ നേതൃത്വം നല്‍കിയെന്ന് പറയപ്പെടുന്ന ആലി മുസ്​ലിയാരെയും വാരിയന്‍കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെയും അടക്കം 387 പേരെ സ്വാ​തന്ത്ര്യസമര രക്​തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന്​ നീക്കം ചെയ്​തതിൽ കുഞ്ഞാലിക്കുട്ടി പ്രതിഷേധം അറിയിച്ചു.

Also Read:ബ്രിട്ടീഷുകാരെക്കാള്‍ മോശമാണ് ബിജെപി: വിമർശനവുമായി കെ മുരളീധരന്‍

ബി.ജെ.പിയുടെ അജണ്ടയാണിതെന്നും രാജ്യം മാത്രമല്ല ലോകം തന്നെ ഇത്​ അംഗീകരിക്കില്ലെന്നും പ്രതിപക്ഷ ഉപനേതാവ്​ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ സ്വാ​തന്ത്ര്യസമര രക്​തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന്​ ആലി മുസ്​ലിയാരെയും വാരിയന്‍കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെയും അടക്കം 387 പേരെ സർക്കാർ ഒഴിവാക്കിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു.

അതേസമയം, മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിനു വേണ്ടി പോരാടിയവരാണെന്നും അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത്​ മാധ്യമ പ്രവര്‍ത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button