Latest NewsNewsIndiaInternational

‘ഞാൻ താലിബാനെ സ്നേഹിക്കുന്നു’: ഇന്ത്യയിലിരുന്നുകൊണ്ട് യുവാവ് കുറിച്ചു, മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

ബെംഗളൂരു: അഫ്‌ഗാനിസ്ഥാൻ കൈയ്യടക്കിയ താലിബാനെ പിന്തുണച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഫെയ്‌സ്ബുക്കിൽ താലിബാൻ അനുകൂല കമന്റിട്ട ബാഗൽകോട്ട് ജാംഖന്ദി സ്വദേശി ആസിഫ് ഗൽഗാലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘ഞാൻ താലിബാനെ സ്നേഹിക്കുന്നു’ എന്നായിരുന്നു ആസിഫിന്റെ കമന്റ്. ഫെയ്‌സ്ബുക്കിൽ മറ്റാരോപങ്കുവെച്ച താലിബാൻ പോസ്റ്റിനുചുവട്ടിലായിരുന്നു യുവാവിന്റെ കമന്റ്.

കമന്റ് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ യുവാവിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. താലിബാൻ അനുകൂല കമന്റ് പങ്കുവെച്ചയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. സംഭവം വിവാദമായതോടെ നദാഫ് യാക്കൂബ് എന്നയാൾ നൽകിയ പരാതിയെത്തുടർന്ന് ബാഗൽകോട്ട് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മതസൗഹാർദം തകർക്കുന്നതിനെതിരായ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295 എ വകുപ്പ് ചുമത്തിയതായും അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

Also Read:ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുമായി സപ്ലൈകോയില്‍ ഇടനിലക്കാർ വിലസുന്നു: സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നു

അതേസമയം, സമൂഹമാദ്ധ്യമങ്ങളില്‍ താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ ഇതുവരെ നിരവധി പേരാണ് പോസ്റ്റിട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട 14 പേരാണ് ആസമില്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) തടയുന്ന ആക്ട്, ഐടി ആക്ട്, സിആര്‍പിസി എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ താലിബാന്‍ അനുകൂല പരാമര്‍ശങ്ങള്‍ക്കെതിരെ അസം പോലീസ് കര്‍ശന നിയമനടപടി സ്വീകരിക്കുകയാണെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വയലറ്റ് ബറുവ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button