KeralaNattuvarthaLatest NewsNews

സിപിഎമ്മിന്റെ പിന്തുണയോടെ ക്ഷേത്രത്തിനു മുൻപിൽ ഇറച്ചിക്കട, മാലിന്യം പുഴയിൽ തള്ളുന്നു: പ്രതിഷേധവുമായി നാട്ടുകാർ

ചാത്തന്നൂര്‍: സി പി എം നേതൃത്വത്തിന്റെ പിന്തുണയോടെ ക്ഷേത്രത്തിനു മുൻപിൽ നടത്തിവരുന്ന ഇറച്ചിക്കടക്കെതിരെ വ്യാപക പ്രതിഷേധം. കോയിപ്പാട് ഹനുമാന്‍സ്വാമി ക്ഷേത്രത്തിന് മുന്നില്‍ നടത്തുന്ന അനധികൃത ഇറച്ചി വ്യാപാരത്തിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും പ്രാദേശിക സിപിഎം നേതൃത്വത്തിന്റെയും പിന്തുണയോടെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് ഷെഡ് കെട്ടി ഇറച്ചി വ്യാപാരം തുടങ്ങിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Also Read:ആറ്റിങ്ങലിൽ മത്സ്യക്കച്ചവടം നടത്തുന്ന അൽഫോൺസയ്ക്കെതിരെ പൊലീസ് രജിസ്റ്റ‍ർ ചെയ്ത കേസ് പിൻവലിക്കും

തിരുവോണ ദിവസം ഭക്തരെ വെല്ലുവിളിച്ചാണ് വിൽപ്പനയ്ക്ക് തുടക്കമിട്ടത്. ഇതോടെയാണ് പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തിയത്. ആദിച്ചനല്ലൂര്‍ സ്വദേശിയാണ് കച്ചവടം തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യ ദിവസം തന്നെ ഇറച്ചിവേസ്റ്റ് കുമ്മല്ലൂര്‍ ആറ്റിന് സമീപം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചാണ് കച്ചവടക്കാര്‍ മടങ്ങിയതെന്നും പ്രതിഷേധക്കാർ പറയുന്നു.

ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ക്ക് തടസ്സം വരുന്ന രീതിയിലുള്ള അനധികൃത ഇറച്ചിവെട്ടിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് ജനങ്ങൾ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button