KeralaNattuvarthaLatest NewsNews

ആറ്റിങ്ങലിൽ മത്സ്യക്കച്ചവടം നടത്തുന്ന അൽഫോൺസയ്ക്കെതിരെ പൊലീസ് രജിസ്റ്റ‍ർ ചെയ്ത കേസ് പിൻവലിക്കും

വിൽപനയ്ക്ക് വേണ്ടി അൽഫോൺസ കൊണ്ടു വന്ന മൂന്ന് കൊട്ട മത്സ്യവും ന​ഗരസഭാ ജീവനക്കാ‍ർ റോഡിലേക്ക് വലിച്ചെറിഞ്ഞു

തിരുവനന്തപുരം: ആറ്റിങ്ങലിൽ മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീക്ക് നേരെ ന​ഗരസഭാ ജീവനക്കാ‍ർ നടത്തിയ അതിക്രമത്തിനെ തുടർന്ന് ആരംഭിച്ച സമരം പിൻവലിച്ചു. മന്ത്രിമാരായ ആൻറണി രാജു, വി ശിവൻകുട്ടി എന്നിവർ അഞ്ചുതെങ്ങ് ഫെറോന ആക്ഷൻ കൗൺസിലുമായി നടത്തിയ ച‍ർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അൽഫോൺസയ്ക്കെതിരെ പോലീസ് രജിസ്റ്റ‍ർ ചെയ്ത കേസ് പിൻവലിക്കുമെന്നും മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്നും മന്ത്രിമാർ ഉറപ്പുനൽകിയതിന് പിന്നാലെയാണ് ആക്ഷൻ കൗൺസിൽ സമരം അവസാനിപ്പിച്ചത്.

കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ അവനവൻചേരി കവലയിൽ നിന്നും അൽഫോൺസയുടെ മത്സ്യവിൽപന മാറ്റാനുള്ള ന​ഗരസഭാ ജീവനക്കാരുടെ ശ്രമം കൈവിട്ട കളിയിലേക്ക് നീങ്ങുകയായിരുന്നു. വിൽപനയ്ക്ക് വേണ്ടി അൽഫോൺസ കൊണ്ടു വന്ന മൂന്ന് കൊട്ട മത്സ്യവും ന​ഗരസഭാ ജീവനക്കാ‍ർ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിനെതിരെ അൽഫോൺസ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.

മുട്ടില്‍ മരംകൊള്ള കേസില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല, വിഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതം: എകെ ശശീന്ദ്രന്‍

അതേസമയം കൈയ്യേറ്റം നടത്തിയ ജീവനക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് ന​ഗരസഭ സ്വീകരിച്ചത്. കച്ചവടം നടത്തിയവര്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും തുടർന്ന് മീൻ പിടിച്ചെടുക്കുകയായിരുന്നു എന്നും നഗരസഭാ അധ്യക്ഷ അവകാശപ്പെട്ടിരുന്നു. ജീവനക്കാർ വാഹനത്തില്‍ കയറ്റുമ്പോൾ മീൻ റോഡില്‍ വീണതാണെന്നും മീൻ മാറ്റിയ ശേഷം ജീവനക്കാരെ പിടിച്ച് വലിച്ച അല്‍ഫോണ്‍സ റോഡില്‍ കിടന്നുരുളുകയായിരുന്നു എന്നുമാണ് നഗരസഭ നൽകിയ വിശദീകരണം. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വരികയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ നഗരസഭാ നിലപാട് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button