KeralaLatest NewsNewsIndia

ലഹളക്കാർ മരിച്ചത് കോളറ വന്ന്, ഇസ്ലാമിൽ വിശ്വസിക്കാത്ത അനവധി പേരെ തല വെട്ടി കൊന്ന ക്രൂരനാണ് വാരിയംകുന്നൻ: പോസ്റ്റ് വൈറൽ

കൊച്ചി: മാപ്പിള ലഹളക്കാരായ 387 പേരെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ ഡിക്ഷണറിയിൽ നിന്ന് നീക്കം ചെയ്യുന്ന നടപടിയിൽ പ്രതിഷേധിച്ച് സി പി എം നേതാക്കളും അനുഭാവികളും മുസ്ലിം ലീഗും രംഗത്ത് വന്നിരുന്നു. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത ഒരു അക്കാദമിക് കറക്ഷൻ ആണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷനായ ശങ്കു ടി ദാസ് വ്യക്തമാക്കുന്നു. 1975ൽ കേരള സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ഡയറക്ട്ടറിയിൽ പോലും പരമർശിക്കാത്ത ലഹളക്കാർ എങ്ങനെയാണ് 2019 ആവുമ്പോളേക്കും രക്തസാക്ഷികൾ ആകുന്നതെന്ന ചോദ്യമായിരുന്നു എല്ലാ പഠനങ്ങളുടെയും അന്വേഷണത്തിന്റെയും ആദ്യഘട്ടത്തിൽ തന്നെ ഉയർന്നു വന്നതെന്ന് അദ്ദേഹം പറയുന്നു.

Also Read:മാപ്പിള കലാപം സ്വാതന്ത്ര്യ സമരമല്ല, പങ്കെടുത്തവര്‍ രക്തസാക്ഷികളുമല്ലെന്ന് ചരിത്രകാരൻ സി.ഐ. ഐസക്കിന്റെ വെളിപ്പെടുത്തൽ

‘ICHR ലെ അംഗങ്ങളായ മൂന്ന് ചരിത്ര പണ്ഡിതന്മാർ മാപ്പിള ലഹളയെ പറ്റി വിശദമായി പഠിച്ചു സമർപ്പിച്ച റിപ്പോർട്ടിൽ മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ സ്വഭാവത്തിലുള്ള ഒരു പ്രക്ഷോഭം ആയിരുന്നില്ല, മതപരമായ ആശയങ്ങളാൽ പ്രചോദിതമായ ഒരു വർഗ്ഗീയ ലഹള ആയിരുന്നു എന്നാണ് പറയുന്നത്. അന്യമതസ്ഥരുടെ ഉന്മൂലനവും മതപരിവർത്തനവും ലക്ഷ്യമാക്കി നടത്തിയ ഒരു മൗലികവാദ മുന്നേറ്റം ആയിരുന്നു അത്. സ്വാതന്ത്ര്യ സമരവുമായോ ദേശീയതയുമായോ ബന്ധപ്പെട്ട യാതൊരു മുദ്രാവാക്യങ്ങളും മാപ്പിള ലഹള ഉയർത്തിയിട്ടില്ല. ഇസ്ലാം മതത്തിൽ വിശ്വസിക്കാത്തതിന്റെ പേരിൽ അനവധി അവിശ്വാസികളെ തല വെട്ടി കൊന്ന ക്രൂരനായ കൊലപാതകി ആണ് വാരിയംകുന്നൻ. ലഹളക്കാരിൽ അധികം പേരും മരിച്ചത് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയല്ല, മറിച്ച് ബ്രിട്ടീഷ് പട്ടാളത്തിന് മുന്നിൽ കീഴടങ്ങി തടവിൽ കഴിയുന്ന കാലത്ത് കോളറ പോലുള്ള രോഗങ്ങൾ വന്നാണ് എന്നും റിപ്പോർട്ടിൽ പറയുന്നു’, ശങ്കു ടി ദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

ശങ്കു ടി ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മാപ്പിള ലഹളക്കാരായ 387 പേരെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ ഡിക്ഷണറിയിൽ നിന്ന് നീക്കുന്ന നടപടി, ഒരു രാഷ്ട്രീയ തീരുമാനമല്ല, മറിച്ച് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത ഒരു അക്കാദമിക് കറക്ഷൻ ആണ് എന്നത് ആ നടപടിയുടെ മൂല്യം വർദ്ധിപ്പിക്കുന്നുണ്ട്. 2009ൽ രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയും ICHR’ ഉം സംയുക്തമായി ഒരു രക്തസാക്ഷി നിഘണ്ടു പുറത്തിറക്കാൻ തീരുമാനിക്കുന്നത്. ആകെ അഞ്ചു വോളിയങ്ങളുള്ള നിഘണ്ടുവിന്റെ ആദ്യ മൂന്ന് വോളിയങ്ങൾ 2011നും 2014നും ഇടയിളുള്ള മൂന്ന് കൊല്ലത്തിൽ പുറത്തിറങ്ങി. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യം നോർത്ത് ഈസ്റ്റിലെ രക്തസാക്ഷികളുടെ പേരുകളുള്ള നാലാം വോളിയം 2016ലും ദക്ഷിണ ഭാരതത്തിൽ നിന്നുള്ള 1450 പേരുകൾ ഉൾപ്പെടുത്തിയ അഞ്ചാം വോളിയം 2019ലും പുറത്തിറങ്ങി. ഈ അഞ്ചാം വോളയത്തിൽ ആണ് മാപ്പിള ലഹളക്കാരുടെ പേരുകൾ തെറ്റായി സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികൾ എന്ന നിലയിൽ ഉൾപ്പെടുത്തിയിരുന്നത്.

Also Read:സ്ത്രീകൾക്ക് പഠിക്കാന്‍ പോലും അവകാശമില്ലെന്ന വാർത്ത വരുമ്പോൾ സ്ത്രീകളെ ആദരിച്ച് ലോകശ്രദ്ധ നേടി ഇന്ത്യയുടെ കുതിപ്പ്

ഈ ഗുരുതരമായ തെറ്റിനെതിരെ അന്ന് തന്നെ വ്യാപകമായ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. ICHR ലെ അംഗം കൂടിയായ ഡോ. സി.ഐ. ഐസക് ഇതിനെതിരെ ഒരു പ്രൊട്ടസ്റ്റ് നോട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. 1975ൽ കേരള സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ഡയറക്ട്ടറിയിൽ പോലും പരമർശിക്കാത്ത ലഹളക്കാർ എങ്ങനെയാണ് 2019 ആവുമ്പോളേക്കും രക്തസാക്ഷികൾ ആയത് എന്ന് ചോദ്യമുയർന്നു. ഞാനുൾപ്പെടെ ധാരാളം ആളുകൾ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും പരാതികൾ അയച്ചിരുന്നു. വിമർശനങ്ങളെ തുടർന്ന് സാംസ്‌കാരിക മന്ത്രാലയം മാർട്ടിയർ ഡിക്ഷണറിയുടെ അഞ്ചാം വോളിയം പിൻവലിക്കുകയും അതിനെ സംബന്ധിച്ച് ഉയർന്ന ആക്ഷേപങ്ങൾ പഠിക്കാൻ ഒരു മൂന്നംഗ വിദഗ്ദ സമിതിയെ നിയോഗിക്കുകയും ചെയ്തു.

അങ്ങനെ ICHR ലെ അംഗങ്ങളായ മൂന്ന് ചരിത്ര പണ്ഡിതന്മാർ മാപ്പിള ലഹളയെ പറ്റി വിശദമായി പഠിച്ചു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ മാപ്പിള ലഹളക്കാരായ 387 പേരെ രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കാൻ തീരുമാനിക്കുന്നത്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരത്തിന്റെ സ്വഭാവത്തിലുള്ള ഒരു പ്രക്ഷോഭം ആയിരുന്നില്ല, മതപരമായ ആശയങ്ങളാൽ പ്രചോദിതമായ ഒരു വർഗ്ഗീയ ലഹള ആയിരുന്നു എന്നാണ് ആ പഠന റിപ്പോർട്ടിൽ പറയുന്നത്. അന്യമതസ്ഥരുടെ ഉന്മൂലനവും മതപരിവർത്തനവും ലക്ഷ്യമാക്കി നടത്തിയ ഒരു മൗലികവാദ മുന്നേറ്റം എന്നാണ് പ്രസ്തുത റിപ്പോർട്ടിൽ ലഹളയെ നിർവചിക്കുന്നത് തന്നെ. സ്വാതന്ത്ര്യ സമരവുമായോ ദേശീയതയുമായോ ബന്ധപ്പെട്ട യാതൊരു മുദ്രാവാക്യങ്ങളും മാപ്പിള ലഹള ഉയർത്തിയിട്ടില്ല എന്ന് റിപ്പോർട്ട്‌ കൃത്യമായി നിരീക്ഷിക്കുന്നു.

Also Read:ഓണം കഴിഞ്ഞതറിയാതെ കേരളത്തിലേക്ക് പൂക്കളുമായെത്തിയ യുവാക്കള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം

ഒരു ഇസ്ലാമിക ഖിലാഫത് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അരങ്ങേറിയ ആ ലഹള വിജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ഉള്ളിൽ ഒരു മത രാഷ്ട്രം സ്ഥാപിക്കപ്പെടുമായിരുന്നു എന്നും അത്രയും പ്രദേശം ഇന്ത്യക്ക് നഷ്ടപ്പെടുമായിരുന്നു എന്നുമുള്ള ഗൗരവകരമായ നിരീക്ഷണവും ആ റിപ്പോർട്ടിൽ ഉണ്ട്. ആലി മുസ്‌ലിയാരോ വാരിയൻകുന്നനോ ഒന്നും സ്വതന്ത്ര ഇന്ത്യ സ്വപ്നം കണ്ട ദേശാഭിമാനികളല്ല, ശരിയാ നിയമപ്രകാരം ഭരിക്കപ്പെടുന്ന മതരാഷ്ട്രം ആഗ്രഹിച്ച വർഗ്ഗീയ കലാപകാരികൾ മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്ലാം മതത്തിൽ വിശ്വസിക്കാത്തതിന്റെ പേരിൽ അനവധി അവിശ്വാസികളെ തല വെട്ടി കൊന്ന ക്രൂരനായ കൊലപാതകി ആണ് വാരിയംകുന്നൻ എന്നും റിപ്പോർട്ടിലുണ്ട്. ലഹളക്കാരിൽ അധികം പേരും മരിച്ചത് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയല്ല എന്ന കൗതുകകരമായ വസ്തുതയും റിപ്പോർട്ട് പങ്കുവെയ്ക്കുന്നുണ്ട്.

ലഹളക്കാരിൽ ബഹുഭൂരിപക്ഷവും ബ്രിട്ടീഷ് പട്ടാളത്തിന് കീഴടങ്ങുക ആയിരുന്നു എന്നും തടവിൽ കഴിയുന്ന കാലത്ത് കോളറ പോലുള്ള രോഗങ്ങൾ വന്നാണ് അവരിലേറെ പേരെ മരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്‌ പറയുന്നത്. ഈ നിലയിൽ മാപ്പിള ലഹളയുടെയും അതിന്റെ നേതാക്കളുടെയും യഥാർത്ഥ സ്വഭാവം പുറത്തു കൊണ്ട് വരുന്ന ഒരു പഠനമാണ് ICHR വിദഗ്ദ സമിതി നടത്തിയിരിക്കുന്നത്. ആ പഠന റിപ്പോർട്ട്‌ അക്കാദമിക് മൂല്യമുള്ള ഒരു രേഖയാണ്. വിശദമായ പഠനത്തിന്റെ ഉത്പന്നമായ പ്രബന്ധമാണ്. കോടതികൾ പോലും സ്വീകരിക്കുന്ന തെളിവാണ്. ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാപ്പിള ലഹളക്കാരെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. അത് രാഷ്ട്രീയ ഉദ്ദേശത്തോടെ സ്വീകരിച്ച നടപടിയില്ല, ചരിത്രം ശരിയായി പഠിച്ചും പരിശോധിച്ചും വിദഗ്ദർ നടത്തിയ അക്കാദമിക് കറക്ഷൻ ആണ്. അതിനിനി മുന്നോട്ടുള്ള നീക്കങ്ങളിൽ വലിയ പ്രസക്തി ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button