NattuvarthaLatest NewsKeralaNewsIndia

സുഹൃത്തിനൊപ്പം വിനോദയാത്ര പോയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു

സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു

മൈസൂർ: മൈസൂരുവില്‍ സുഹൃത്തിനൊപ്പം വിനോദയാത്ര പോയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിനിയെയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രിയിൽ ബൈക്ക് തടഞ്ഞുനിര്‍ത്തിയ ആറംഗസംഘം ചേര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തിനെ അടിച്ചുവീഴ്ത്തിയശേഷമായിരുന്നു ബലാത്സംഗം ചെയ്തത്. പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മൈസൂരു അല്ലനഹള്ളി പോലീസ് അന്വേഷണമാരംഭിച്ചു. എന്നാൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button